ഹോണ്ട മോട്ടോർസൈക്കിൾ ആന്റ് സ്കൂട്ടർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് വളരെ ചുരുങ്ങിയ ദിവസത്തിനുള്ളില്‍ 1000 സിബി350 വാഹനങ്ങൾ വിതരണം ചെയ്തു. 20ദിവസം കൊണ്ടാണ് ഹോണ്ട ഇത് സാധ്യമാക്കിയിരിക്കുന്നത്. വൻനഗരങ്ങള്‍ കൂടാതെ , ചെറുപട്ടണങ്ങളിലും ഹൈനസ് സിബി 350യുടെ ആവശ്യം വർധിക്കുകയാണ്.
പുതിയ ഹൈനസ്-സിബി350യുടെ ആഗോള അവതരണം സെപ്തംബറിലാണ് നടത്തിയത്.ഒന്‍പത് പുതിയ പേറ്റന്റ് ആപ്ലിക്കേഷനുകള്‍ക്കും ഈ വിഭാഗത്തിലെ ആദ്യ അഞ്ചു ഫീച്ചറുകള്‍ക്കുമൊപ്പമാണ് സിബി ഡിഎന്‍എയുമായി ഹൈനസ്-സിബി350 നിരത്തുകളിലെത്തിയത്. ഡിഎല്‍എസ്, ഡിഎല്‍എക്സ് പ്രോ വകഭേദങ്ങളിലും മൂന്ന് വ്യത്യസ്ത നിറഭേദങ്ങളിലുമാണ് വാഹനം ലഭ്യമാവുന്നത്.
ഹൈനസ്-സിബി350ക്ക് ലഭിച്ച സ്വീകാര്യത പ്രതീക്ഷകള്‍ക്ക് അപ്പുറമാണെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യദ്വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു. 18 വയസ് മുതല്‍ 70 വയസ് വരെ പ്രായമുള്ള ഉപയോക്താക്കള്‍ ഹൈനസ്-സിബി350യെ തെരഞ്ഞെടുത്തു കഴിഞ്ഞു.
ഉത്സവകാലത്തെ ഓഫറായി ഐസിഐസിഐ ബാങ്കുമായി ചേർന്ന് ഹോണ്ട തങ്ങളുടെ എക്കാലത്തേയും വലിയ ഫെസ്റ്റിവ് സേവിംഗ്സ് ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. ഉപയോക്താക്കൾക്ക് വാഹനത്തിന്റെ ഓൺറോഡ് വിലയുടെ നൂറുശതമാനം വരെ വായ്പയായ് ലഭിക്കും. 5.6 ശതമാനം പലിശ നിരക്ക് ഈ വിഭാഗത്തിലെ ഏറ്റവും മികച്ചതും മാര്‍ക്കറ്റ് വിലയുടെ പകുതിയോടടുത്തുമാണ്.4,999രൂപ വരുന്ന ഇഎംഐ ഓപ്ഷനും തിരഞ്ഞെടുക്കാവുന്നതാണ്. ഹോണ്ടയുടെ ബിഗ് വിങ് വെബ്സൈറ്റ് വഴി ഉപഭോക്താക്കള്‍ക്ക് ഹൈനസ്-സിബി350യുടെ ബുക്കിങ് നടത്താം.