ഹോട്ടലില്‍ പണം നല്‍കുന്നതിനു മുമ്പ് ബില്‍ ഡബിള്‍ ചെക്ക് ചെയ്യാറുണ്ടോ?

ഹോട്ടലില്‍ പണം നല്‍കുന്നതിനു മുമ്പ് ബില്‍ ഡബിള്‍ ചെക്ക് ചെയ്യാറുണ്ടോ?

 

ബില്ലില്‍ ഏറ്റവും കൂടുതല്‍ തട്ടിപ്പ് നടത്തുന്ന സ്ഥാപനങ്ങളാണ് ഹോട്ടലുകള്‍. ഭക്ഷണം കഴിച്ചതിനുശേഷം ലഭിക്കുന്ന ബില്‍ ഭൂരിഭാഗം പേരും പരിശോധിക്കാത്തതാണ് ഇത്തരം തട്ടിപ്പുകള്‍ വര്‍ധിക്കാന്‍ കാരണം.

ഏറ്റവും പ്രധാനപ്പെട്ട കാര്യം. ബില്‍ കൗണ്ടറില്‍ കൊടുക്കാനുള്ളതല്ല, നിങ്ങള്‍ക്ക് സൂക്ഷിക്കാനുള്ള കോപ്പിയാണ്. അത് ചോദിച്ചു വാങ്ങണം. മീഡിയം ടൈപ്പ് റസ്റ്റോറന്റുകളാണ് ഇത്തരം തട്ടിപ്പ് നടത്തുന്നത്. മനുഷ്യന് മനസ്സിലാകാത്ത രീതിയില്‍ ബില്ലില്‍ കുത്തിവരച്ച് തരുന്നതിനെയും പ്രോത്സാഹിപ്പിക്കരുത്.

ഇനി വന്‍കിട ഹോട്ടലുകള്‍ നടത്തുന്ന തട്ടിപ്പ് നോക്കാം. ഒരാള്‍ക്ക് ലഭിച്ച ബില്‍ നോക്കാം. ഭക്ഷണത്തിന്റെ പണത്തിനൊപ്പം വാറ്റ് 12.5 ശതമാനം, സര്‍വീസ് ടാക്‌സ് 5.6 ശതമാനം, സര്‍വീസ് ചാര്‍ജ് 5 ശതമാനം. അതു കൂടാതെ സര്‍വീസ് ചാര്‍ജിനു മുകളില്‍ ഒരു സര്‍വീസ് ടാക്‌സും. അതും 14 ശതമാനം.

സാധാരണ ഒരു ഹോട്ടലിന് രണ്ടു തരം നികുതി ചുമത്താനാണ് അനുമതിയുള്ളത്. സര്‍വീസ് ടാക്‌സും വാറ്റും. സര്‍വീസ് ടാക്‌സ് എന്നു പറയുന്നത് 14 ശതമാനം. അതും നല്ല ഹോട്ടലുകളില്‍ മാത്രം. സര്‍വീസ് ടാക്‌സ് രജിസ്‌ട്രേഷന്‍ ഉള്ള ഹോട്ടലുകള്‍ മാത്രം. പക്ഷേ, ഇപ്പോള്‍ നിര്‍ബന്ധമാക്കി കൊണ്ടിരിക്കുന്നുണ്ട്. വാറ്റ് ആണെങ്കില്‍ നാലു മുതല്‍ 12 ശതമാനം. അത് ഓരോ സംസ്ഥാനത്തിന് അനുസരിച്ച് മാറി കൊണ്ടിരിക്കും.
ഉദാഹരണത്തിന് ഒരു ബില്‍ നോക്കൂ.

Food Bill – Rs 1,000
Service Charge – Rs 100
Service tax (4.944% of 1,100) – Rs 54.38
VAT (12.5% of 1,100) – Rs 137.5
Total – Rs 1,291

ഇതില്‍ രണ്ടാമത് പറയുന്ന ചാര്‍ജ് കൊടുക്കേണ്ട ബാധ്യത നിങ്ങള്‍ക്കില്ല. പക്ഷേ, സര്‍വീസ് ചാര്‍ജ് ഈടാക്കുമെന്ന് മെനുവില്‍ പ്രത്യേകം പറഞ്ഞിട്ടുണ്ടെങ്കില്‍ ഹോട്ടലുകാര്‍ക്ക് സാങ്കേതികമായി പിടിച്ചു നില്‍ക്കാം. നിങ്ങള്‍ ടിപ് കൊടുക്കുകയാണെന്ന് കരുതിയാല്‍ മതി. പിന്നെ അഡീഷണല്‍ ടിപ് കൊടുക്കേണ്ട കാര്യമില്ല.

മാക്‌സിമം റീട്ടെയില്‍ വില- പാക്ക്ഡ് ഫുഡ് ആണ് വാങ്ങുന്നതെങ്കില്‍ അതിന് നിങ്ങള്‍ എംആര്‍പി മാത്രം കൊടുത്താല്‍ മതി. അതിനു മുകളില്‍ വീണ്ടും വാറ്റ് കൊടുക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുക. കാരണം എംആര്‍പി വാറ്റ് അടക്കമുള്ള വിലയാണ്.

ഗൂഡ്‌സ്(ഫുഡ് ആന്റ് ബിവറേജസ്) സര്‍വീസ് എന്നീ രണ്ട് കാര്യങ്ങള്‍ കൂടിചേര്‍ന്നതാണ് ഒരു ഹോട്ടലിലെ സേവനം. അതുകൊണ്ടു തന്നെ ബില്ലിന് മൊത്തം 14 ശതമാനം സര്‍വീസ് ചാര്‍ജ് എടുക്കാന്‍ ഹോട്ടലുകാര്‍ക്ക് പറ്റില്ല. 40 ശതമാനം സര്‍വീസ് കണക്കാക്കിയാണ് ബില്ലിങ് സാധ്യമാക്കുന്നത്. അതുകൊണ്ട് തന്നെ ഹോട്ടലുകള്‍ സര്‍വീസ് ടാക്‌സായി 5.6 ശതമാനമാണ്(40 ശതമാനത്തിന്റെ 14%) പൊതുവെ ഈടാക്കുന്നത്. ഇനി ഉപഭോക്താവില്‍ നിന്നും സര്‍വീസ് ചാര്‍ജായി 14 ശതമാനം ഈടാക്കിയാല്‍ അത് സര്‍ക്കാറിലേക്ക് അടയ്‌ക്കേണ്ട ബാധ്യത ഹോട്ടലിനുണ്ട്.

ഹോട്ടലില്‍ ഉണ്ടാക്കുന്ന ഭക്ഷണത്തിനു മാത്രമേ വാറ്റ് ഈടാക്കാനാകൂ. എംആര്‍പി വരുന്ന ഒന്നിനും ഈ ചാര്‍ജ് ബാധകമല്ല. ഏതെങ്കിലും ഹോട്ടല്‍ 14 ശതമാനം സര്‍വീസ് ടാക്‌സ് ചുമത്തുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് പരാതിപ്പെടാവുന്നതാണ്. അതേ സമയം സര്‍വീസ് ചാര്‍ജ് നിങ്ങള്‍ കൊടുക്കണമെന്ന് യാതൊരു നിയമവുമില്ല. നിര്‍ബന്ധപൂര്‍വം ടിപ് വാങ്ങാനാകില്ല. ഹോട്ടല്‍ ജീവനക്കാര്‍ക്കുള്ള ശമ്പളം കൊടുക്കേണ്ടത് ഹോട്ടല്‍ മാനേജ്‌മെന്റിന്റെ ചുമതലയാണ്. സര്‍വീസ് ടാക്‌സും സര്‍വീസ് ചാര്‍ജും കൂട്ടികുഴയ്ക്കല്ലേ.

മറ്റൊരു കാര്യം കൂടി, ആദ്യകാലത്ത് എയര്‍കണ്ടീഷണ്‍ സൗകര്യത്തോടെയുള്ള മുന്തിയ ഹോട്ടലുകളാണ് സര്‍വീസ് ടാക്‌സ് പരിധിയില്‍ ഉണ്ടായിരുന്നത്. എങ്കിലും സര്‍വീസ് ടാക്‌സ് രജിസ്‌ട്രേഷന്‍ ആര്‍ക്കും എടുക്കാനാകും. അതുകൊണ്ട് ഇക്കാര്യത്തില്‍ വലിയ വെട്ടിപ്പ് നടക്കില്ല. എങ്കിലും നിങ്ങളില്‍ നിന്നും കലക്ട് ചെയ്ത് അടയ്ക്കാതിരിക്കാം. ഹോട്ടലിനെ കുറിച്ച് സംശയമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഇക്കാര്യം ടാക്‌സ് ഉദ്യോഗസ്ഥരെ അറിയിക്കാം. പക്ഷേ, ഹോട്ടലിന് നോട്ടിസ് നല്‍കാമെന്ന സാധാരണ മറുപടിയായിരിക്കും ലഭിക്കുക.

എന്തായാലും അടുത്ത തവണ ഹോട്ടലില്‍ നിന്നു ബില്‍ കിട്ടിയാല്‍ എല്ലാം ഓര്‍ഡര്‍ ചെയ്ത പ്രകാരമാണോ? എന്തൊക്കെ പണമാണ് അധികം ഈടാക്കിയിട്ടുള്ളത്് തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കണം.

 

 

 

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES