ഓൾ ന്യൂ ഥാറിന്‍റെ മെഗാഡെലിവറിയുമായി മഹീന്ദ്ര

ഓൾ ന്യൂ ഥാറിന്‍റെ മെഗാഡെലിവറിയുമായി മഹീന്ദ്ര

രാജ്യമൊട്ടാകെ അഞ്ഞൂറോളം പുതിയ ഥാറുകളുടെ മെഗാവിതരണവുമായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ്. ഓൾ ന്യൂ ഥാറുകളുടെ മെഗാഡെലിവറി 2020 നവംബര്‍ 7, 8 തിയ്യതികളിലായാണ് നടക്കുക. ലഭ്യമായ വേരിയന്‍റുകൾക്കായി ലഭിച്ച ബുക്കിംഗ് ക്രമമനുസരിച്ചായിരിക്കും ഡെലിവറി.

മെഗാ ഡെലിവറിക്ക് എല്ലാ മേഖലകളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബുക്കിങ് കഴിഞ്ഞ് ഉപഭോക്താക്കളുടെ കാത്തിരിപ്പിന് ഡെലിവറി ഷെഡ്യൂള് ഉറപ്പ് നല്കുന്നതിന് ഓരോ ഉപഭോക്താക്താവിലേക്കും  എത്തിച്ചേരാനും കൃത്യമായ/സാധ്യമായ വിതരണ തീയതികള്‍ അറിയിക്കാനും ശക്തമായ ഒരു ഉപഭോക്തൃ ബന്ധിത പ്രക്രിയയും കമ്പനി ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

ഓൺലൈൻ ലേലത്തിൽ ജേതാവായ ആകാശ് മിൻഡയ്ക്ക് ആദ്യവാഹനം നവംബർ ഒന്നിന് നൽകിയാണ് ഓൾ ന്യൂ ഥാറിന്‍റെ വിതരണം ആരംഭിച്ചത്. ഓൾ ന്യൂ ഥാറിന് ഇതുവരെ 20000 ബുക്കിംഗ് ആണ് ലഭിച്ചിട്ടുള്ളത്. പ്രതിമാസം രണ്ടായിരത്തോളം വാഹനങ്ങള്‍ നൽകാനാണ് പ്ലാൻ ചെയ്തിരിക്കുന്നത്. ജനുവരിയോടെ മൂവായിരമായി ഉയർത്തും. 

രാജ്യത്തുടനീളം 500 ഓള്‍-ന്യൂഥാറുകള്‍ വിതരണം ചെയ്ത് ദീപാവലി ആഘോഷങ്ങള്‍ക്ക് ആരംഭം കുറിക്കുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് ഓട്ടോമോട്ടീവ് ഡിവിഷന്‍ സിഇഒ വിജയ് നക്ര പറഞ്ഞു. 

Keralafinance
Auto
Share Article:
Mahindra to conduct mega delivery of 500 All-New Thars across the country

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES