കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ഏറ്റവും പുതിയ വെര്‍ട്യൂസ് അനുഭവിക്കാന്‍ അവസരമൊരുക്കി ഫോക്‌സ്‌വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യ. കേരളത്തിലെ 17 ഷോറൂമുകളില്‍ ഉടനീളം അതിന്റെ ശ്രദ്ധേയമായ, ജര്‍മ്മന്‍ എഞ്ചിനീയേര്‍ഡ്, ആഗോള സെഡാന്റെ പ്രത്യേക പ്രിവ്യൂ സംഘടിപ്പിക്കുന്നു. 2022 ജൂണ്‍ ഒന്‍പതിന് ഇന്ത്യന്‍ വിപണിയില്‍ ഇറക്കുന്ന എംക്യുബി എഒ ഐഎന്‍ പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിച്ച വെര്‍ട്യൂസ്, ഇന്ത്യ 2.0 പ്രോജക്ടിന് കീഴിലുള്ള ബ്രാന്‍ഡിന്റെ രണ്ടാമത്തെ ഉല്‍പ്പന്നമാണ്. കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് വെര്‍ട്യൂസ്് വിപണിയിലെത്തുന്നതിന് മുമ്പ് അത് അനുഭവിക്കുന്നതിനുള്ള പ്രത്യേക അവസരമാണ് ഈ പ്രിവ്യൂകളിലൂടെ ലഭിക്കുന്നത്.
് പ്രീമിയം മിഡ് സൈസ് സെഡാന്‍ സെഗ്മെന്റിലെ ഏറ്റവും നീളം കൂടിയതും 521 ലിറ്റര്‍ ബൂട്ട്് സ്പേസും ക്യാബിനും വെര്‍ട്യൂസിനുണ്ട്. കൂടാതെ മികച്ച ഡിസൈന്‍, ശ്രദ്ധേയമായ എക്സ്റ്റീരിയര്‍, പ്രീമിയം ഇന്റീരിയറുകള്‍, സുരക്ഷ, കണക്റ്റിവിറ്റി സവിശേഷതകള്‍, ആറ് എയര്‍ബാഗുകള്‍, ഒരു റിവേഴ്സ് ക്യാമറ ഉള്‍പ്പെടെ നാല്‍പതിലധികം സുരക്ഷാ ഫീച്ചറുകളും വെര്‍ട്യൂസില്‍ സജ്ജീകരിച്ചിട്ടുണ്ട്. വൈല്‍ഡ് ചെറി റെഡ്, കാര്‍ബണ്‍ സ്റ്റീല്‍ ഗ്രേ, റിഫ്ളക്സ് സില്‍വര്‍, കുര്‍ക്കുമ യെല്ലോ, കാന്‍ഡി വൈറ്റ്, റൈസിംഗ് ബ്‌ളൂ എന്നിങ്ങനെ ആറ് നിറങ്ങളില്‍ ലഭ്യമാണ്.
'ജര്‍മ്മന്‍ എഞ്ചിനീയറിംഗ്, പ്രീമിയം എന്നിവയോട് ഉയര്‍ന്ന അടുപ്പമുള്ള കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ഏറ്റവും പുതിയ ഫോക്‌സ്‌വാഗണ്‍ വെര്‍ട്യൂസ് അവതരിപ്പിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. 2022 ജൂണ്‍ ഒന്‍പതിന് വിപണിയില്‍ അവതരിപ്പിക്കുന്നതിന് മുമ്പ് പ്രീമിയം മിഡ്-സൈസ് സെഡാന്‍ വിഭാഗത്തിലെ ഏറ്റവും പുതിയ അംഗമായ ഫോക്‌സ്‌വാഗണ്‍ വിര്‍ട്യൂസ് ഇന്ത്യയിലെ ഞങ്ങളുടെ ഏറ്റവും മികച്ച ഉപഭോക്താക്കള്‍ക്ക് പ്രദര്‍ശിപ്പിക്കാനുള്ള ശ്രമമാണ് ഈ പ്രത്യേക പ്രിവ്യൂവിലൂടെ ലക്ഷ്യമിടുന്നത്'- ഫോക്‌സ്‌വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ ആശിഷ്ഗുപ്ത പറഞ്ഞു.
ആകര്‍ഷകമായ എക്സ്റ്റീരിയറുകള്‍ക്കും പ്രീമിയം ഇന്റീരിയറുകള്‍ക്കും ഒപ്പം സാങ്കേതികവിദ്യ, വിനോദം, കണക്റ്റിവിറ്റി തുടങ്ങി നിരവധി സവിശേഷതകളുമായാണ് പുതിയ വെര്‍ട്യൂസ് വരുന്നത്. 20.32 സെന്റിമീറ്റര്‍ ഡിജിറ്റല്‍ കോക്ക്പിറ്റ്, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഒാേട്ടാ എന്നിവ വഴി വയര്‍ലെസ് ആപ്പ് കണക്റ്റുള്ള 25.65 സെന്റിമീറ്റര്‍ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, കെസ്സി (കീലെസ് എന്‍ട്രി ആന്‍ഡ് എഞ്ചിന്‍ സ്റ്റാര്‍ട്ട്്) , ഇലക്ട്രിക് സണ്‍റൂഫ്, സ്മാര്‍ട്ട്-ടച്ച് ക്ലൈമട്രോണിക് എസി, ആഴത്തില്‍ ശബ്ദമുള്ള 8-സ്പീക്കറുകള്‍, വയര്‍ലെസ് മൊബൈല്‍ ചാര്‍ജിംഗ്, ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകള്‍, മൈഫോക്‌സ്‌വാഗണ്‍ കണക്ട് ആപ്പ് തുടങ്ങി ഇന്ത്യന്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന നിരവധി സവിശേഷതകള്‍ വെര്‍ട്യൂസില്‍ സജ്ജീകരിച്ചിരിക്കുന്നു. ഫോക്‌സ്‌വാഗണില്‍ സുരക്ഷയ്ക്കാണ് പ്രധാന പരിഗണന. പുതിയ സെഡാനില്‍ ആറ് എയര്‍ബാഗുകള്‍, റിവേഴ്‌സ്‌ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റികട്രോള്‍, മള്‍ട്ടി-കൊളിഷന്‍ ബ്രേക്കുകള്‍, ഹില്‍-ഹോള്‍ഡ്കണ്‍ട്രോള്‍, തടസ്സങ്ങളില്ലാതെ സംയോജിപ്പിച്ച എല്‍ഇഡിഡിആര്‍എല്‍ ഉള്ള ഹെഡ്‌ലാമ്പുകള്‍, ഐഎസ്ഒഎഫ്ഐഎക്‌സ് എന്നിവ ഉള്‍പ്പെടെ 40ലധികം സജീവവും സത്ക്രിയവുമായ സുരക്ഷാ സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്നു.
ജര്‍മ്മന്‍ എഞ്ചിനീയറിംഗിന്റെ യഥാര്‍ത്ഥ അത്ഭുതമാണ് കാര്‍ലൈന്‍. ആക്ടീവ് സിലിണ്ടര്‍ ടെക്നോളജി ഉള്ള 1.5 ലിറ്റര്‍ ടിഎസ്‌ഐ ഇവിഒ എഞ്ചിനും 1.0 ലിറ്റര്‍ ടിഎസ്‌ഐ എഞ്ചിനും ഐഡല്‍ സ്റ്റാര്‍ട്ട്്/സ്റ്റോപ്പ് കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ 6-സ്പീഡ് മാനുവല്‍, 6-സ്പീഡ് ഓട്ടോമാറ്റിക് ടോര്‍ക്ക് കവെര്‍ട്ടര്‍, അല്ലെങ്കില്‍ 7-സ്പീഡ് ഡിഎസ്ജി ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ എന്നിവയുമായി സംയോജിപ്പിച്ചിരിക്കുന്നു.
വൈല്‍ഡ് ചെറിറെഡ്, കാര്‍ബണ്‍ സ്റ്റീല്‍ ഗ്രേ, റിഫ്ളക്സ് സില്‍വര്‍, കുര്‍ക്കുമ യെല്ലോ, കാന്‍ഡി വൈറ്റ്, റൈസിംഗ് ബ്‌ളൂ എന്നിങ്ങനെ ഊര്‍ജസ്വലവും ആവേശകരവുമായ ആറ് നിറങ്ങളില്‍ പുതിയ വെര്‍ട്യൂസ് ലഭ്യമാകും. ഇന്ത്യയിലെ 152 സെയില്‍സ്ടച്ച് പോയിന്റുകളില്‍ ഉടനീളവും ഫോക്‌സ്‌വാഗണ്‍ ഇന്ത്യ വെബ്‌സൈറ്റിലെ ഓണ്‍ലൈന്‍ ബുക്കിംഗ് പ്ലാറ്റ്‌ഫോം വഴിയും ഉപഭോക്താക്കള്‍ക്ക് ഫോക്‌സ്‌വാഗണ്‍ വെര്‍ട്യൂസ് മുന്‍കൂട്ടി ബുക്ക് ചെയ്യാം