ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി) ഗുവാഹത്തിയിലെ വിദ്യാര്‍ഥി കൂട്ടായ്മ സംഘടിപ്പിക്കുന്ന 'ടെക്‌നോത്ത്‌ലണ്‍' മത്സരത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാര്‍ഥികളുടെ യുക്തിവിചാരശേഷി, അപഗ്രഥനശേഷി, വിമര്‍ശനബുദ്ധി എന്നിവ വിലയിരുത്തുന്നതിനുള്ള മത്സരമാണിത്.
രണ്ട് ഘട്ടങ്ങളിലായാണ് മത്സരം നടത്തുന്നത്. 9, 10 ക്ലാസ് വിദ്യാര്‍ഥികള്‍ ജൂനിയര്‍ വിഭാഗത്തിലും 11, 12 ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഹോട്‌സ് വിഭാഗത്തിലുമായാണ് മത്സരം നടത്തുക. 2021 ജൂലൈയിലെ ക്ലാസാണ് പരിഗണിക്കുക. രണ്ട് ഘട്ടങ്ങളിലായാണ് മത്സരം നടത്തുക. പ്രിലിംസ് മത്സരം ഓൺലൈനായാണ് നടത്തുക. രണ്ടരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയ്ക്ക് മാത്തമാറ്റിക്‌സ്, പസിലുകള്‍, കോഡ് ക്രഞ്ചേഴ്‌സ് തുടങ്ങിയ ഭാഗങ്ങളാണ് ഉണ്ടാവുക.
പ്രിലിംസിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മെയിൻ പരീക്ഷയിൽ പങ്കെടുക്കാം. മെയിൻ പരീക്ഷ ഇവന്റ് അധിഷ്ഠിതമായിരിക്കും. ഐ.ഐ.ടി. ടെക്‌നോ മാനേജ്മന്റ് ഫെസ്റ്റിവലായ 'ടെക്‌നീഷേ'യോടനുബന്ധിച്ചാണ് സാധാരണ ഗതി മെയിന്‍സ് മത്സരം നടത്തുക. ഇന്നൊവേഷന്‍, ക്രിയേറ്റിവിറ്റി, ഇമാജിനേഷൻ എന്നിവയാണ് ഈ ഘട്ടത്തിൽ വിലയിരുത്തുക.
ഓരോ ടീമിലേയും മെയിനിലേക്ക് തിരഞ്ഞെടുക്കുന്ന ആദ്യ 100 മത്സരാർത്ഥികൾക്ക് ഗോൾഡ് സർട്ടിഫിക്കറ്റും അടുത്ത 400 മത്സരാർത്ഥികൾക്ക് രണ്ട് സ്ക്വാഡിലുമുള്ളവർക്ക് സിൽവർ സർട്ടിഫിക്കറ്റും നൽകും. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദർശിക്കാം. https://technothlon.techniche.org.in