ഫ്യൂച്ചർ ജനറലി ഇൻഷുറൻസിന്‍റെ പുതിയ പദ്ധതി; നിരാലംബരായ കുട്ടികളുടെ സാക്ഷരതയ്കായി

ഫ്യൂച്ചർ ജനറലി ഇൻഷുറൻസിന്‍റെ പുതിയ പദ്ധതി; നിരാലംബരായ കുട്ടികളുടെ സാക്ഷരതയ്കായി

നിരാലംബരായ കുട്ടികളുടെ സാക്ഷരത മെച്ചപ്പെടുത്തുന്നതിനും വായനാ ശീലം വളര്‍ത്തുന്നതിനും വേണ്ടി പ്രവര്‍ത്തിക്കുന്ന 'റൂം ടു റീഡ്' എന്ന എന്‍ജിഒയുമായി സഹകരിച്ച് ഫ്യൂച്ചര്‍ ജനറലി ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി സമുഹത്തിലെ നിരാലംബരായ കുട്ടികള്‍ക്കു വേണ്ടി ലൈബ്രറികള്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്നു. കുട്ടികൾക്കായുള്ള പുസ്തകങ്ങളും പദ്ധതിയുടെ ഭാഗമായി നൽകും. കൂടാതെ സമൂഹത്തിന്റെ ഉന്നമനത്തോടുള്ള ഉത്തരവാദിത്തത്തിന്റെ ഭാഗമായി ഫ്യൂച്ചര്‍ ജനറലി, എന്‍ജിഒ പിന്തുണയുള്ള സ്‌കൂളുകള്‍ക്കുള്ള വാര്‍ഷിക ഫണ്ട് ഉയര്‍ത്തും.

ആമസോണിലും ഫ്ലിപ്പ്കാർട്ടിലും പുസ്തകം ഓർഡർ ചെയ്ത് ആർക്കും ഇതിലേക്ക് സംഭാവന ചെയ്യാവുന്നതാണ്. ആളുകൾ നിക്ഷേപിക്കുന്ന തുക ഉടന്‍ ന്‍ജിഒയ്ക്ക് നേരിട്ട് ലഭിക്കും. കൂടാതെ ഫ്യൂച്ചര്‍ ജനറലി ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി ഇതിനു തുല്ല്യമായ പണം ഒപ്പം നിക്ഷേപിക്കും. 'രൂപയ്ക്കു രൂപ' അങ്ങനെ ഇരട്ടി ഫലം ചെയ്യും.

നൂതനമായ ഉല്‍പ്പന്നങ്ങളിലും അനുഭാവ പൂര്‍ണ സമീപനങ്ങളിലും ഫ്യൂച്ചര്‍ ജനറലി എന്നും മുന്നില്‍ നില്‍ക്കുന്നുവെന്നും ബുദ്ധിമുട്ടേറിയ ഈ കാലത്തും ഒപ്പം നിന്ന് വിവിധ തലങ്ങളില്‍ മികച്ച ഫലങ്ങളുണ്ടാക്കുന്നതിന് സഹായിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും അവരുടെ ആത്മാര്‍ത്ഥതയെയും കഠിന പ്രയത്‌നത്തെയും സല്യൂട്ട് ചെയ്യുന്നുവെന്നും ചെറിയ രീതിയിലാണെങ്കിലും നിരാലംബരായ കുട്ടികളുടെ ജീവിതത്തിന്റെ മൂല്യവര്‍ധനയ്ക്ക് ഇത് സഹായമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഫ്യൂച്ചര്‍ ജനറലി ഇന്ത്യ ഇന്‍ഷുറന്‍സ് എംഡിയും സിഇഒയുമായ അനൂപ് റോ പറഞ്ഞു.

Keralafinance
education
Share Article:
modern technology to educate poor kids by future generali

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES