സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ; മാർച്ച് 24 വരെ അപേക്ഷിക്കാം

സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ; മാർച്ച് 24 വരെ അപേക്ഷിക്കാം

2021 യുപിഎസ്സി സിവില്‍ സർവീസസ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാനതീയ്യതി മാര്‍ച്ച് 24വരെ. കേരളത്തില്‍ മൂന്ന് കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുക. ജൂണ്‍ 27 നാണ് പ്രാഥമിക പരീക്ഷ.

പ്രാഥമിക പരീക്ഷയുടെ വിജയത്തിന്‍റെ അടിസ്ഥാനത്തിൽ സിവിൽസർവീസിലെ 19 വിഭാഗങ്ങളിലെ തസ്തികകളിലേക്ക് പ്രവേശിക്കാം. 

എല്ലാ വിഭാഗങ്ങളിലും കൂടി ഏകദേശം 712 ഒഴിവുകളാണുള്ളത്. ഇതില്‍ 22 ഒഴിവുകൾ സംവരണവിഭാഗത്തിനുളളതാണ്.

ഫോറസ്റ്റ് സർവീസിലേക്കും സിവിൽ സര്‍വീസ് പ്രിലിമിനറി പരീക്ഷ എഴുതണം.ഫോറസ്റ്റ് സർവീസ് ഏകദേശം 110 ഒഴിവുകളുണ്ട്.

ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വർഷ പരീക്ഷയെഴുതുന്നവർക്കും പരീക്ഷയെഴുതാം.

ഐഎഫ്എസിന് ചേരാനുള്ളവർ ബിരുദത്തിന് ആനിമല്‍ ഹസ്ബന്‍ററി, ബോട്ടണി, കെമിസ്ട്രി, ജിയോളജി, മാത്തമാറ്റിക്സ്, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, സുവോളജി ഇവയിലേതെങ്കിലുമോ , അഗ്രികൾച്ചർ, ഫോറസ്ട്രി, എൻജിനീയറിംഗ് ബിരുദമുള്ളവരോ ആവണമെന്ന് നിബന്ധനയുണ്ട്.

2021 ആഗസ്ത് 1ലേക്ക് 21നും 32നും ഇടയിൽ പ്രായമുള്ളവരാണ് അപേക്ഷിക്കേണ്ടത്. 1989 ആഗസ്ത് 2ന് മുമ്പോ 2000 ആഗസ്ത് 1ന് ശേഷമോ ജനിച്ചവരായിരിക്കരുത്. സംവരണവിഭാഗങ്ങൾക്ക് വയസ്സിളവ് ലഭ്യമാണ്.

രണ്ട് ഘട്ടങ്ങളിലായാണ് സിവിൽ സര്‍വീസ് പരീക്ഷ നടത്തുന്നത്. പ്രിലിമിനറി ഘട്ടത്തില്‍ ഒബ്ജക്ടീവ് ടൈപ്പ ചോദ്യങ്ങളായിരിക്കും. പ്രിലിമിനറി കിട്ടിയവർക്കാണ് രണ്ടാം ഘട്ടമായ മെയിൻ പരീക്ഷ. എഴുത്തുപരീക്ഷയും അഭിമുഖവും അടങ്ങിയതാണ് രണ്ടാംഘട്ടം.

കേരളത്തിൽ പ്രിലിമിനറി പരീക്ഷയ്ക്ക് തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലാണ് സെന്‍ററുകൾ. രണ്ട് പേപ്പറുകളിലായുള്ള പരീക്ഷയിൽ 200 മാർക്ക് വീതമാണ് ഓരോ പേപ്പറിനും. നെഗറ്റീവ് മാർക്കുണ്ടാവും. തെറ്റായ ഉത്തരത്തിന് മൂന്നിലൊന്ന് മാർക്ക് നഷ്ടപ്പെടും. 

ജനറൽ വിഭാഗത്തിന് ആറ് തവണ വരെ പ്രിലിമിനറി എഴുതാം. എസ് സി/ എസ്ടി വിഭാഗത്തിന് എത്ര തവണയും എഴുതാം. ഒബിസി, ഭിന്നശേഷി വിഭാഗങ്ങൾക്ക് ഒമ്പത് അവസരമാണുള്ളത്.

മെയിൻ പരീക്ഷയ്ക്ക് തിരുവനന്തപുരം മാത്രമാണ് കേന്ദ്രം. ആകെ ഒമ്പത് പേപ്പറുകളുള്ള മെയിൻ പരീക്ഷയിൽ essay രീതിയിലുള്ള ചോദ്യങ്ങളുണ്ടാവും ഇംഗ്ലീഷ് ഒഴികെ മറ്റ് പേപ്പറുകൾക്ക് മലയാളത്തിൽ ഉത്തരമെഴുതാം. മൂന്ന് മണിക്കൂർ ആണ് ഓരോ പരീക്ഷയും.

ഇന്ത്യൻ ഫോറസ്റ്റ് സർവീസിലേക്ക് വേറെ തന്നെയായിരിക്കും മെയിൻ പരീക്ഷ. ചെന്നൈ, ഹൈദരാബാദ്, ഡൽഹി തുടങ്ങി 10 കേന്ദ്രങ്ങളിലാണ് പരീക്ഷ നടത്തുക. കേരളത്തിൽ സെന്‍ററുകളില്ല. 

upsconline.nic.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

ആധാർ കാർഡ് / വോട്ടർ കാർഡ് / പാൻ കാർഡ് / പാസ്പോർട്ട് / ഡ്രൈവിംഗ് ലൈസൻസ് / സംസ്ഥാന കേന്ദ്ര സർക്കാരുകൾ നൽകുന്ന ഏതെങ്കിലും ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ കാർഡ് അപേക്ഷ സമർപ്പിക്കാൻ ആവശ്യമാണ്. പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാ തലത്തിലും ഈ രേഖയിലെ വിവരങ്ങൾ ഉപയോഗിക്കും. എല്ലാ ഘട്ടത്തിലും കാർഡ് ഹാജരാക്കുകയും വേണം. പാസ്പോർട്ട സൈസ് ഫോട്ടോ, ഒപ്പ് എന്നിവയും സ്കാൻ ചെയ്ത അപ്ലോഡ് ചെയ്യേണ്ടതുണ്ട്. 

ഓരോ പരീക്ഷകേന്ദ്രത്തിലും പരീക്ഷയ്ക്ക് ഉള്‍പ്പെടുത്തുന്നവരുടെ എണ്ണത്തില്‍ നിബന്ധയുണ്ടാവും. ആയതിനാൽ ആദ്യം അപേക്ഷിക്കുന്നവർക്ക് മുൻഗണന ലഭിക്കാനിടയുണ്ട്.

100 രൂപയാണ് അപേക്ഷഫീസ്. വനിതകള്‍, എസ്.സി/ എസ്.ടി വിഭാഗക്കാർ, ഭിന്നശേഷിക്കാർ എന്നിവർക്ക ഫീസില്ല. ഫീസ് ഓണ്‍ലൈനായി അടയ്ക്കാം.

പരീക്ഷയ്ക്ക് മൂന്നാഴ്ച മുമ്പ് അഡ്മിറ്റ് കാർഡ് വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാനാവും. 

Share Article:
civil service priliminary exam ; last date march 24

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES