ത്രിവത്സര എല്‍എല്‍ബി, കെ-മാറ്റ്, ഇന്റഗ്രേറ്റഡ് പഞ്ചവത്സര എല്‍എല്‍ബി പ്രവേശനപരീക്ഷകള്‍ ജൂണ്‍ 20,21,22 തീയ്യതികളില്‍ നടക്കും.വിദ്യാര്‍ത്ഥികള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.
പ്രവേശനപരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ അവരവരുടെ അഡ്മിറ്റ് കാര്‍ഡില്‍ സൂചിപ്പിച്ചിട്ടുള്ള സമയത്ത് പരീക്ഷാകേന്ദ്രത്തില്‍ എത്തി കോവിഡ് 19 പശ്ചാത്തലത്തിലെ നിര്‍ദ്ദേശങ്ങളനുസരിച്ച് പരീക്ഷ എഴുതേണ്ടതാണ്.
വൈകിയെത്തുന്ന വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കുകയില്ല. പരീക്ഷയ്ക്കെത്തുന്ന വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ചിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡുകള്‍ (ആധാര്‍ / വോ്ട്ടര് ഐഡി/ ഡ്രൈവിംഗ് ലൈസന്‍സ് / പാന്‍ കാര്‍ഡ്) ഇവയിലേതെങ്കിലും കൊണ്ടുവരേണ്ടതുണ്ട്. കാല്‍ക്കുലേറ്റര്‍, മൊബൈല്‍, സ്മാര്‍ട്ട് വാച്ച് എന്നിവ അനുവദനീയമല്ല.
ക്വാറന്റിനിലുള്ള വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ പാടില്ല. പൊതുനിര്‍ദ്ദേശങ്ങള്‍ cee.kerala.gov.in വെബ്സൈറ്റില്‍ ലഭ്യമാണ്.