ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി -മദ്രാസ് ലോകത്തെ ആദ്യ ഓണ്‍ലൈന്‍ ഡിഗ്രി, ഡിപ്ലോമ കോഴ്സുകള്‍, പ്രോഗ്രാമിംഗ് ആന്റ് ഡാറ്റ സയന്‍സില്‍ അവതരിപ്പിച്ചു. യൂണിയന് എച്ചആര്‍ഡി മന്ത്രി രമേഷ് പൊക്രിയാല്‍ നിഷാങ്ക് വെബിനാറിലൂടെയാണ് കോഴ്സുകള്‍ അവതരിപ്പിച്ചത്. 12ാം ക്ലാസ് പാസായിട്ടുള്ള ആര്‍ക്കും ഓണ്‍ലൈന്‍ കോഴ്സിന് എന്‍ റോള്‍ ചെയ്യാം. കൂടാതെ പഠിക്കുന്നവര്‍ക്ക് പ്രായപരിധിയുമില്ല. ഉടന്‍ തന്നെ ഓണ്‍ലൈന്‍ അപ്ലിക്കേഷന്‍ പ്രൊസസ് ആരംഭിക്കും. onlinedegree.iitm.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ചാല്‍ ആവശ്യമുള്ള നിര്‍ദ്ദേശങ്ങള്‍ ലഭിക്കും.
ഡാറ്റ സയന്‍സില്‍ സാധാരണ നിലയിലെ അക്കാഡമിക് പ്രൊഗ്രാമുകള്‍ തുടക്കം മാത്രമായതിനാല്‍ തന്നെ ഡാറ്റ സയന്റിസ്റ്റുകള്‍ക്ക് ആവശ്യം ഏറെയാണ്. ജോബ് മാര്‍ക്കറ്റില്‍ യോഗ്യരായ അപ്ലിക്കന്റുകള് വളരെ കുറവാണ്. ട്രഡീഷണല്‍ ക്ലാസ് റൂം പ്രോഗ്രാമുകള്‍ ലിമിറ്റഡ് ആയതിനാല്‍ ആവശ്യക്കാര്‍ക്ക് വേണ്ടത്ര ആളുകളെ നല്കാനാവുന്നില്ല. വേണ്ടത്ര ആളുകളെ നല്‍കുന്നതിന് ഏറ്റവും നല്ല മാര്‍ഗ്ഗം ഓണ്‍ലൈന്‍ ടീച്ചിംഗ് ആണ്.
ത്രീ ലെവല്‍ ഓണ്‍ലൈന്‍ കോഴ്സുകള്‍
ഓണ്‍ലൈന്‍ ഡിഗ്രി പ്രോഗ്രാമില്‍ മൂന്ന് ലെവലുകളാണുള്ളത്. പ്രോഗ്രാമിംഗ് ആന്റ് ഡാറ്റ സയന്‍സില്‍ ഐഐടി മദ്രാസ് നല്കുന്ന ബിഎസ് സി ഡിഗ്രി സ്വന്തമാക്കാന്‍ പഠിക്കുന്നവര്‍ മൂന്ന് ലെവലും പൂര്‍ത്തിയാക്കണം. ഫൗണ്ടേഷന് ലെവല്‍, ഡിപ്ലോമ ലെവല്‍, ഡിഗ്രി ലെവല്‍ എന്നിവ. മൂന്ന് എക്സിറ്റ് ലെവലുകളുമുണ്ട്. ഏത് ലെവലിലും വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്സില്‍ നിന്നും പുറത്തുകടക്കാനാവും. ഡിഗ്രി പൂര്‍ത്തിയാക്കുകയോ, ഫൗണ്ടേഷന് ലെവലോ ഡിപ്ലോമ ലെവലോ പൂര്ത്തിയാക്കുകയുമോ ആവാം.
31 കോഴ്സുകളാണുള്ളത്. മൂന്ന് മുതല്‍ ആറ് വര്‍ഷത്തിനുള്ളില്‍ കോഴ്സ് പൂര്‍ത്തിയാക്കാം. ഓണ്‍ലൈന്‍ കോഴ്സുകള്‍ , അസൈന്മെന്റുകള്, ക്വിസുകള്‍, പരീക്ഷകള്‍ എന്നിവ പൂര്‍ത്തിയാക്കി 116ക്രഡിറ്റുകള്‍ സ്വന്തമാക്കാം.
ഓരോ ടേമിന്റേയും അവസാനം ടേം എന്റ് പരീക്ഷയുണ്ടാവും മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷ.
രണ്ട് എന്‍ട്രി പോയന്റുകള്‍
കോഴ്സിലേക്ക് ജോയിന്‍ ചെയ്യാന്‍ രണ്ട് എന്‍ട്രി പോയന്റുകളാണുള്ളത്
റെഗുലര്‍ എന്‍ട്രി
പന്ത്രണ്ടാം ക്ലാസ് പാസായിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്കുളള സാധാരണ എന്‍ട്രിയാണ് ഒന്ന്. ഫൗണ്ടേഷന് ലെവല്‍ കോഴ്സിലേക്കുള്ള അഡ്മിഷനാണ് ലഭിക്കുക.
ഫൗണ്ടേഷന് ലെവല്‍ കോഴ്സ് താത്പര്യമുളള വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ വിദ്യാഭ്യാസ ബാക്ക്ഗ്രൗണ്ടിലുളളവര്ക്ക് ബാസിക്സ് പഠിക്കാനായി(മാത്, സ്റ്റാറ്റിസ്റ്റിക്സ്, കംപ്യൂട്ടേഷണല്‍ തിംകിംഗ്, പൈത്തോണ്‍ പ്രോഗ്രാമിംഗ് ആന്റ് ഇംഗ്ലീഷ്) എന്നിവ, ഇതിലൂടെ ഡിപ്ലോമ ലെവല്‍, ഡിഗ്രി ലെവല്‍ കോഴ്സുകളിലേക്ക് കടക്കാം.
ഡിപ്ലോമ എന്‍ട്രി
വര്‍ക്കിംഗ് പ്രൊഫഷണല്സിനായുള്ളതാണ് ഡിപ്ലോമ ലെവല്‍ എന്‍ട്രി .ഫൗണ്ടേഷന് ലെവല്‍ കോഴ്സുകളിലെ ഫണ്ടമെന്റല്‍സ് അറിയുന്നവര്‍ക്കും. ഡിപ്ലോമ ലെവല്‍ എന്‍ട്രിയിലൂടെ വരുന്നവര്‍ക്ക് ഡിപ്ലോമ ലെവല്‍ മാത്രമേ പൂര്‍ത്തിയാക്കാനാവൂ. ഡിഗ്രി ലെവലിലേക്ക് കടക്കാനാവില്ല.
റെഗുലര്‍ എന്‍ട്രിയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത : പത്താംതരത്തില്‍ കണക്കും ഇംഗ്ലീഷും പഠിച്ചിട്ടുണ്ടാവണം. പന്ത്രണ്ടാം തരം അല്ലെങ്കില്‍ തുല്യതാപരീക്ഷ പാസാവണം. ബാച്ചലേഴ്സ് ഡിഗ്രി പ്രോഗ്രാമില്‍ എന്‍ റോള്‍ ചെയ്തവരോ ഡിഗ്രി പൂര്‍ത്തിയാക്കിയവരോ ആവണം(ബിഎ, ബിഎസ് സി, ബിഇ, ബിടെക്, ബികോം). ഡിഗ്രി ഡ്രോപ്പ് ഔട്ടാവണം.
ഫീ : മുഴുവന്‍ കോഴ്സിനുമായുള്ള ഫീസ് 2,42,000 രൂപ
ഫൗണ്ടേഷന് ലെവല്‍ -- 8 മാസം - 3 വര്‍ഷം -- 32000രൂപ(8 കോഴ്സുകള്‍)
ഡിപ്ലോമ ലെവല്‍ -- 12 മാസം - 3 വര്‍ഷം -- 1,12000 രൂപ
ഡിഗ്രി ലെവല്‍ -- 12 മാസം - 3 വര്‍ഷം -- 1,00,000(11 കോഴ്സുകള്‍)
പ്രധാന തീയ്യതികള്‍
അപ്ലിക്കേഷന്‍ ഓപ്പണ്‍ ( റെഗുലര്‍ എന്‍ട്രി) -- വെബ്സൈറ്റ് സന്ദര്‍ശിക്കുക
അപ്ലിക്കേഷന്‍ ക്ലോസ് (റെഗുലര്‍ എന്‍ട്രി) -- സെപ്തംബര്‍ 15
Weekly release of Term 1 Qualifier courses content starts -- October 5
Qualifier Exam Hall Ticket (only for those who get minimum required marks in Assignments) -- November 2
Qualifier Exam (only for those with Hall Ticket) -- November 20/21/22
Qualifier Exam Results --- December 7, 2020
Registration for Term 1 (only for those who clear Qualifier Exam) -- December 11 to January 3
Foundational Level Batch 1 starts --- January 4, 2021.
Check official brochure at the official website of IIT Madras.