ഐഎംഎ കാറ്റ് ,അപേക്ഷതീയ്യതി പ്രഖ്യാപിച്ചു

ഐഎംഎ കാറ്റ് ,അപേക്ഷതീയ്യതി പ്രഖ്യാപിച്ചു

ദേശീയ സ്ഥാപനങ്ങളില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് മാനേജ്‌മെന്റ് പ്രോഗ്രാമുകള്‍ പഠിക്കാന്‍ അവസരം ഒരുക്കുന്ന കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ്(കാറ്റ്) അപേക്ഷിക്കാനുള്ള തീയ്യതി പ്രഖ്യാപിച്ചു. ബുധനാഴ്ച 05-08-2020ന് അപേക്ഷിക്കാം.

രാജ്യത്തെ 20 ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്(ഐഐഎം) പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റ് ഫെലോ പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റ് പ്രവേശനങ്ങളാണ് മുഖ്യമായും കാറ്റ് പരിധിയില്‍ വരുന്നത്.

അഹമ്മദാബാദ്, അമൃത്സര്‍, ബംഗളൂരു, ബോധ്ഗയ, കൊല്‍ക്കത്ത, ഇന്‍ഡോര്‍,ജമ്മു, സാംബല്‍പൂര്‍, കാഷിപ്പൂര്‍, കോഴിക്കോട്, ലഖ്‌നൗ, നാഗ്പൂര്‍,റായ്പൂര്‍, റാഞ്ചി, റോത്തക്, ഷില്ലോങ്, സിര്‍മൗര്‍, തിരുച്ചിറപ്പള്ളി, ഉദയ്പൂര്‍, വിശാഖപട്ടണം എന്നീ ഐഐഎംകളിലേക്കാണ് പ്രവേശനം. കോഴിക്കോട് ഐഐഎമ്മില്‍ ബിസിനസ് ലീഡര്‍ഷിപ്പ്, ഫിനാസ്, ലിബറല്‍ സ്റ്റഡീസ് ആന്റ് മാനേജ്‌മെന്റ് എന്നിവയില്‍ പിജിപിയും പിഎച്ചഡി പ്രോഗ്രാമുകളുമാണുള്ളത്. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ https://iimcat.ac.in  എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. കാറ്റ് സ്‌കോറിന്റെ അടിസ്ഥാനത്തില്‍ മാനേജ്‌മെന്റ് പ്രോഗ്രാമുകളിലേക്ക് പ്രവേശനം നടത്തുന്ന നിരവധി സ്ഥാപനങ്ങളുമുണ്ട്.

യോഗ്യത : 50 ശതമാനം മാര്‍ക്ക് / തത്തുല്യ ഗ്രേഡ് ഉള്ള ഏതെങ്കിലും വിഷയത്തിലെ ബിരുദമാണ് യോഗ്യത.

നവംബര്‍ 29ന് രണ്ട് സെക്ഷനുകളായി പരീക്ഷ നടത്തും. കണ്ണൂര്‍, കോട്ടയം, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കൊല്ലം, തൃശ്ശൂര്‍, എന്നിവിടങ്ങളില്‍ പരീക്ഷ കേന്ദ്രങ്ങളുണ്ടാകും. പരീക്ഷ മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ളവയാണ്. മൂന്ന് ഭാഗങ്ങളായാണ് പരീക്ഷ. വെര്‍ബല്‍ എബിലിറ്റി ആന്‍ഡ് റീഡിംഗ് കോമ്പ്രിഹെന്‍ഷന്‍, ഡാറ്റ ഇന്റപ്രട്ടേഷന്‍ ആന്റ് ലോജിക്കല്‍ റീസണിംഗ്, ക്വാണ്ടിറ്റേറ്റിവ് എബിലിറ്റി എന്നിങ്ങനെ. പരിശീലന പരീക്ഷകള്‍ കാറ്റ് വെബ്‌സൈറ്റില്‍ ലഭ്യമാണ്.

അപേക്ഷ ഓഗസ്റ്റ് 5ന് രാവിലെ പത്ത് മണി മുതല്‍ സെപ്തംബര്‍ 16വൈകീട്ട് അഞ്ച് വരെ https://iimcat.ac.in എന്ന വെബ്‌സൈറ്റിലൂടെ സമര്‍പ്പിക്കാം. യോഗ്യത പരീക്ഷ അഭിമുഖീകരിക്കുന്നവര്‍ക്കും അപേക്ഷിക്കാനാവും. ഫലപ്രഖ്യാപനം ജനവരി 2021 രണ്ടാം വാരം. പ്രവേശനരീതികള്‍ അതത് സ്ഥാപനവെബ്‌സൈറ്റിലൂടെ മനസ്സിലാക്കാം. റിട്ടണ്‍ എബിലിറ്റി ടെസ്റ്റ്, ഗ്രൂപ്പ് ഡിസ്‌കഷന്‍, പേഴ്‌സണല്‍ ഇന്റര്‍വ്യൂ എന്നിവ ഉണ്ടാകാം.

Share Article:
IIM CAT application date announced

RECOMMENDED FOR YOU:

no relative items