ഡ്രോപ്പ്‌ബോക്‌സില്‍ പുതിയ ഫീച്ചറുകള്‍. കസ്റ്റമേഴ്‌സിന് വര്‍ക്ക് അറ്റ് ഹോം മാനേജ് ചെയ്യുന്നതിന് സഹായകരമാകുന്ന സേവനങ്ങള്‍ നല്‍കുന്നതാണ് പുതിയ ഫീച്ചറുകള്‍. ഡ്രോപ്പ് ബോക്‌സ് പാസ് വേര്‍ഡ് മാനേജര്‍, ഡ്രോപ്പ് ബോക്‌സ് വോള്‍ട്ട്‌സ്, ഓട്ടോമാറ്റിക് കമ്പ്യൂട്ടര്‍ ബാക്ക്അപ്പ് തുടങ്ങിയവയാണ് ഫീച്ചറുകള്‍. ഒരു ബില്ലില്‍ കുടുംബത്തിലെ ആറംഗങ്ങള്‍ക്ക് വരെ ഷെയര്‍ ചെയ്യാവുന്ന 2ടിബി സ്റ്റോറേജ് ഫാമിലി പ്ലാനും ഡ്രോപ്പ് ബോക്‌സ് പ്രഖ്യാപിച്ചിട്ടുണ്ട്.
ട്വിറ്ററിലും ബ്ലോഗിലുമായാണ് കമ്പനി പ്രഖ്യാപനങ്ങള്‍ നടത്തിയിരിക്കുന്നത്.
The boundaries between life at home and work are blurrier than ever. Today, we’re introducing new features to help manage the chaos—so you can focus on what matters. https://t.co/PQxsALDif1
— Dropbox (@Dropbox) June 16, 2020
ഡ്രോപ്പ് ബോക്‌സ് പാസ് വേര്‍ഡ്‌സ് : മറ്റ് പാസ് വേര്‍ഡ് മാനേജറുകള്‍ പോലെ, ഡ്രോപ്പ് ബോക്‌സ് പാസ് വേര്‍ഡ്‌സും യൂസേഴ്‌സിന്റെ ഓണ്‍ലൈന്‍ പാസ് വേര്‍ഡുകളെ എന്‍ക്രിപ്റ്റ് ചെയ്ത് സൂക്ഷിക്കുന്നു. വെബ്‌സൈറ്റുകളിലും ആപ്പുകളിലും ലോഗിന് ചെയ്യുന്നത് എളുപ്പമാക്കുന്നതിനായി ഇത് എല്ലാ ഉപകരണങ്ങളിലും സിങ്ക് ചെയ്യാനാവും. ഈ ഫീച്ചര്‍ ഉപയോഗിക്കുന്നതിനായി പുതിയ ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യേണ്ടതുണ്ട്. ഡ്രോപ് ബോക്‌സ് പ്ലസ് യൂസേഴ്‌സിന് മാത്രമാണ് ഈ ഫീച്ചര്‍ ലഭ്യമാകുക. സെര്‍വീസ് പ്രൊവൈഡറുകള്‍ക്ക് സൂക്ഷിച്ച ഡാറ്റ എന്താണെന്നറിയാത്ത തരത്തിലുളള സീറോ ക്‌നോളഡ്ജ് എന്‍ക്രിപ്്ഷനാണിതിലുള്ളത്.
ഡ്രോപ്‌ബോക്‌സ് വോള്‍ട്ട് : എല്ലാ പെഴ്‌സണല്‍ ഫയലുകള്‍ക്കും, ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍, പാസ്‌പോര്‍ട്ട്, ഹൗസിംഗ് ഡോക്യുമെന്റുകള്‍ തുടങ്ങി ഒരു എക്‌സ്ട്രാ ലെയര്‍ സുരക്ഷ നല്‍കുന്നതാണ് ഡ്രോപ് ബോക്‌സ് വോള്‍ട്ട്. ഡ്രോപ്‌ബോക്‌സില്‍ മറ്റ് ഫയലുകള്‍ക്കും ഫോള്‍ഡറുകള്‍ക്കുമൊപ്പമാണ് വോള്‍ട്ട് ഫോള്‍ഡറും കാണുക, എന്നാല്‍ ഇത് ഡെഡിക്കേറ്റഡ് പിന്‍കോഡ് വച്ച് സുരക്ഷിതമാക്കിയിട്ടുണ്ടാവും. പ്രൈവറ്റ് ബീറ്റ വെര്‍ഷനില്‍ തിരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കള്‍ക്ക് മാത്രമാണ് വോള്‍ട്ട് നിലവില്‍ ലഭിക്കുക.
കമ്പ്യൂട്ടര്‍ ബാക്ക്അപ്പ്: പിസിയിലേയും മാകിലേയും വിവരങ്ങള്‍ ഓട്ടോമാറ്റിക്കലി ഡ്രോപ്‌ബോക്‌സ് ഫോള്‍ഡറിലേക്ക് സിങ്ക് ചെയ്യാനാവുന്ന ഫീച്ചറാണിത്. ഫയലുകളും ഫോള്‍ഡറുകളും തുടര്‍ച്ചയായി സിങ്ക് ചെയ്തു കൊണ്ടിരിക്കും, ആയതിനാല്‍ എവിടെ നിന്ന് വേണമെങ്കിലും ഉപയോഗിക്കാനാവും. ഡ്രോപ്പ് ബോക്‌സ് പ്ലസ്, ബാസിക്, പ്രൊഫഷണല്‍ പ്ലാനുകളില്‍ ബീറ്റ വെര്‍ഷനില്‍ ഈ ഫീച്ചര്‍ ലഭ്യമാണ്.
മറ്റു ഫീച്ചറുകള്‍
പുതിയതായി ഡ്രോപ്പ് ബോക്‌സ് ആപ്പ് സെന്റര്‍, സ്ലാക്, ഗൂഗിള്‍, സൂം എന്നിവയുടെ ടൂളുകളും മറ്റും ഒരിടത്ത് ലഭ്യമാക്കുന്നത്. കൂടാതെ ഡ്രോപ്പ് ബോക്‌സ് ഫാമിലി പ്ലാന്‍ പ്രഖ്യാപിച്ചിരിക്കുന്നു. ഈ പ്ലാന്‍ അനുസരിച്ച് 6 അംഗങ്ങള്‍ക്ക് വരെ 2ടിബി സ്റ്റോറേജ് സൗകര്യം ലഭിക്കും.
more on https://blog.dropbox.com/topics/product-tips/new-dropbox-helps-manage-work-and-home.html