ഡിജിസാത്തി സേവനങ്ങള്‍ വിപുലീകരിച്ച് എന്‍പിസിഐ,ഡിജിറ്റല്‍ പേയ്മെന്‍റ്

ഡിജിസാത്തി സേവനങ്ങള്‍ വിപുലീകരിച്ച് എന്‍പിസിഐ,ഡിജിറ്റല്‍ പേയ്മെന്‍റ്

കൊച്ചി: ഡിജിറ്റല്‍ പേയ്മെന്‍റ് ഉല്‍പ്പന്നങ്ങളെയും സേവനങ്ങളെയും കുറിച്ച് 24 മണിക്കൂറും  വിവരങ്ങള്‍ ലഭ്യമാക്കുന്ന ഡിജിസാത്തി വിപുലീകരിച്ചു. പേയ്മെന്‍റ് സിസ്റ്റം ഓപ്പറേറ്റര്‍മാരുടെയും പങ്കാളികളുടെയും കണ്‍സോര്‍ഷ്യത്തിന് വേണ്ടി എന്‍പിസിഐയാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്. ഡിജിറ്റല്‍ പേയ്മെന്‍റ് ഉല്‍പ്പന്നങ്ങളെയും സേവനങ്ങളെയും സംബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് ആവശ്യമായ എല്ലാ വിവരങ്ങളും ഡിജിസാത്തി വാട്ട്സാപ്പില്‍ ലഭ്യമാകും.  മറ്റ് സോഷ്യല്‍ മീഡിയ ചാനലുകളിലും ഈ സൗകര്യം ഉടന്‍ ലഭ്യമാകും.

ഡെബിറ്റ്, ക്രെഡിറ്റ്, പ്രീപെയ്ഡ് കാര്‍ഡുകള്‍, യുപിഐ, എടിഎം ഉള്‍പ്പെടെയുള്ള വിവിധ പേയ്മെന്‍റ് സംവിധാനത്തിന്‍റെ കുടക്കീഴില്‍ ഒന്നിലധികം ഉല്‍പ്പന്നങ്ങളും സേവനങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങള്‍ പരിഹരിക്കാന്‍ ഉപഭോക്താക്കളെ സഹായിക്കുന്ന ഒരു ഓട്ടോമേറ്റഡ് പ്രതികരണ സംവിധാനമാണ് ഡിജിസാത്തി. ഇക്കോസിസ്റ്റം പാര്‍ട്ണര്‍മാര്‍, ബാങ്കുകള്‍, കാര്‍ഡ് നെറ്റ്വര്‍ക്കുകള്‍, പിപിഐകള്‍, ഫിന്‍ടെക്കുകള്‍, പേയ്മെന്‍റ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (പിസിഐ), ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ (ഐബിഎ) എന്നിവയുള്‍പ്പെടെയുള്ള പേയ്മെന്‍റ് സിസ്റ്റം ഓപ്പറേറ്റര്‍മാരുടെയും പങ്കാളികളുടെയും കണ്‍സോര്‍ഷ്യം ഡിജിറ്റല്‍ പേയ്മെന്‍റുകള്‍ സ്വീകരിക്കാന്‍ ആളുകളെ പ്രാപ്തരാക്കുന്നതിനാണ് ഇത് നടപ്പാക്കുന്നത്.

ഡിജിസാത്തി ഇംഗ്ലീഷിലും ഹിന്ദിയിലും ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്. ഏതെങ്കിലും പ്രത്യേക ഉല്‍പ്പന്നമോ സേവനമോ എങ്ങനെ ഉപയോഗിക്കണം എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ പോലും ഡിജിസാത്തി ലഭ്യമാക്കുന്നു. ഇടപാടുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കിക്കൊണ്ടും ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ കോണ്‍ടാക്റ്റ് വിശദാംശങ്ങള്‍ ലഭ്യമാക്കികൊണ്ടും ഡിജിസാത്തി ഉപഭോക്താക്കളെ സഹായിക്കുന്നു.

www.digisaathi.info വെബ്സൈറ്റ് വഴിയും ചാറ്റ്ബോട്ട് സൗകര്യം വഴിയും, ടോള്‍ ഫ്രീ നമ്പറായ  - 14431 & 1800 891 3333 വഴിയും, +91 892 891 3333 എന്ന നമ്പറില്‍ വാട്ട്സാപ്പ് സന്ദേശമയച്ച് ഡിജിസാത്തി സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാം.

Share Article:
NPCI expands Digisati services

RECOMMENDED FOR YOU:

no relative items