സെമി അർബൻ, ഗ്രാമീണ മേഖലകളിൽ ഡിജിറ്റൽ ട്രാൻസാക്ഷൻ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ ഫ്രെയിംവർക്ക് പുറത്തിറക്കി. ഒരു ട്രാൻസാക്ഷനിൽ 200രൂപ മുതൽ മൊത്തം 2000 രൂപ വരെയുള്ള ട്രാൻസാക്ഷനുകൾ ഓഫ്ലൈനായി അനുവദിക്കും. ഇന്റർനെറ്റോ ടെലികോം സൗകര്യമോ ആവശ്യമില്ലാത്ത പണമിടപാടിനെയാണ് ഓഫ്ലൈൻ ഡിജിറ്റൽ പെയ്മെന്റ് എന്ന് പറയുന്നത്.
ഓഫ് ലൈൻ മോഡിൽ പെയ്മെന്റുകൾ ഏതെങ്കിലും ഒരു ചാനൽ അല്ലെങ്കിൽ ഉപകരണം - കാർഡുകൾ, വാലറ്റുകൾ, മൊബൈൽഫോണുകൾ - ഉപയോഗിച്ച് ഫേസ് ടു ഫേസ് ആയി നടക്കും.
ഇത്തരം ട്രാൻസാക്ഷന് അഡീഷണൽ ഫാക്ടർ ഓഫ് ഓതന്റിക്കേഷന്റെ ആവശ്യമില്ല. അല്പസമയത്തിന് ശേഷം കസ്റ്റമർക്ക് അലർട്ടുകൾ ലഭിക്കും, മെസേജ് ആയോ ഇമെയിൽ ആയോ.