പ്ലസ് വണ്‍ പ്രവേശനം അപേക്ഷ സമര്‍പ്പിക്കാനുള്ള തീയ്യതി നീട്ടി

പ്ലസ് വണ്‍ പ്രവേശനം അപേക്ഷ സമര്‍പ്പിക്കാനുള്ള തീയ്യതി നീട്ടി

കേരളത്തില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ നല്‍കാനുള്ള തീയ്യതി 20വരെ നീട്ടി. ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ ആകെ സീറ്റില്‍ പത്തുശതമാനം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുന്നോക്ക സമുദായങ്ങള്‍ക്ക് സംവരണം ചെയ്തുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയിരുന്നു. അപേക്ഷകര്‍ക്ക് ഇതിനുള്ള വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തുന്നതിനായാണ് തീയ്യതി നീട്ടിയത്.

അപേക്ഷകള്‍ സമര്‍പ്പിച്ച ശേഷം കാന്‍ഡിഡേറ്റ് ലോഗിന്‍ തയ്യാറാക്കി അതിലുള്ള പ്രത്യേക ലിങ്കിലൂടെ സംവരണ വിവരങ്ങള്‍ പൂരിപ്പിക്കാം. പ്രവേശന വെബ്‌സൈറ്റായ www.hscap.kerala.gov.in എന്ന വെബ്‌സൈറ്റില്‍ സംവരണവിവരങ്ങള്‍ നല്‍കിയിട്ടുണ്ട്.
 

Share Article:
All applicants who finally submitted applications have to create "Candidate Login " on or before 20th August 2020 Circulars

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES