നിയുക്തി ജോബ് ഫെസ്റ്റ് 11ന് വഴുതക്കാട് സര്‍ക്കാര്‍ വനിതാ കോളേജില്‍

നിയുക്തി ജോബ് ഫെസ്റ്റ് 11ന് വഴുതക്കാട് സര്‍ക്കാര്‍ വനിതാ കോളേജില്‍

നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ കോളേജില്‍ ഫെബ്രുവരി 11ന് മെഗാ തൊഴില്‍ മേള സംഘടിപ്പിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മേളയില്‍ പങ്കെടുക്കാം.

ഉദ്യോഗാര്‍ത്ഥികളില്‍ നിന്നോ ഉദ്യോഗദായകരില്‍ നിന്നോ യാതൊരുവിധ ഫീസും ഈടാക്കുന്നതല്ല. ഉദ്യോഗാര്‍ത്ഥികള്‍ക്കും ഉദ്യോഗദായകര്‍ക്കും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. ജോബ് ഫെസ്റ്റില്‍ പങ്കെടുക്കുന്നതിനായി www.jobfest.kerala.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യണം. 2016 ഡിസംബര്‍ 29ന് നടത്തുമെന്നറിയിച്ചിരുന്ന തൊഴില്‍മേളയ്ക്ക് രജിസ്റ്റര്‍ ചെയ്ത് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞവര്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല.

അവര്‍ അഡ്മിറ്റ് കാര്‍ഡുമായി ഫെബ്രുവരി 11ന് അനുവദിച്ച സമയത്ത് ഹാജരായാല്‍ മതി. ജോബ് ഫെസ്റ്റിന്റെ മുന്നോടിയായി തൊഴില്‍ദായകരുടെ കൂട്ടായ്മയൊരുക്കുന്നതിന് ഫെബ്രുവരി ഏഴിന് ഗവ. ഗസ്റ്റ് ഹൗസില്‍ എംപ്ലോയേഴ്‌സ് മീറ്റ് നടക്കും. മെഡിക്കല്‍ ഡോക്ടര്‍മാര്‍, മാനേജ്‌മെന്റ് പ്രൊഫഷണലുകള്‍, എന്‍ജിനീയര്‍, ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍, വിപണനം, പാരാമെഡിക്കല്‍ തുടങ്ങി വിവിധ മേഖലകളിലുള്ള ഒഴിവുകളാണ് ഇതിനകം ഉദ്യോഗദായകര്‍ അറിയിച്ചിട്ടുള്ളത്.

സാങ്കേതിക യോഗ്യതകള്‍, പ്ലസ് ടൂ, ബിരുദ യോഗ്യതകളുള്ളവര്‍ക്കും അവസരങ്ങള്‍ ഏറെയുണ്ട്. ഒഴിവുകള്‍ക്ക് ആവശ്യമായത്ര ഉദ്യോഗാര്‍ത്ഥികളെ ലഭിച്ചുകഴിഞ്ഞാല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ത്തി വയ്ക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0471 - 2476713, 0474 - 2740615.

Share Article:
niyukthi job fest in vazhuthakkad

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES