കേരള സര്‍ക്കാര്‍ 500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു

കേരള സര്‍ക്കാര്‍ 500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു

സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണത്തിന്റെ ഭാഗമായി 500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിന്റെ ലേലം നവംബര്‍ 10 -ന് മുംബൈ ഫോര്‍ട്ടിലുള്ള റിസര്‍വ്വ് ബാങ്കിന്റെ ഓഫീസില്‍ നടക്കും. ഓപ്പണ്‍ മാര്‍ക്കറ്റ് ബോറോയിങ് പദ്ധതിയനുസരിച്ചാണ് ലേലം.

മത്സരസ്വഭാവത്തിലുള്ള ബിഡ്ഡുകള്‍, കോര്‍ ബാങ്കിങ് സൊല്യൂഷന്‍ മുഖാന്തിരം ഇലക്ട്രോണിക് രൂപത്തില്‍ രാവിലെ 10.30-നും 12 മണിക്കുമിടയില്‍ സമര്‍പ്പിക്കാം. മത്സരസ്വഭാവമല്ലാത്ത ബിഡ്ഡുകള്‍ 10.30-നും 11.30-നുമിടയ്ക്ക് സമര്‍പ്പിക്കാം. 10 വര്‍ഷകാലാവധിയുള്ള കടപ്പത്രങ്ങളാണ് പുറപ്പെടുവിക്കുക. ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും (നം.81282/എസ്.എസ്1/2015/ഫിന്‍. തീയതി 06/11/2015) വിശദാംശങ്ങള്‍ക്കും സംസ്ഥാന ധനവകുപ്പിന്റെ www.finance.kerala.gov.in   സന്ദര്‍ശിക്കുക.

 

 

Share Article:
Government have notified the Sale of Kerala Government Stock (securities) of 10-year tenure for an aggregate amount of 500.00 Crore

RECOMMENDED FOR YOU: