കോവിഡിനെതിരായ പോരാട്ടത്തില്‍ അണിചേരാന്‍ ഫോഴ്‌സിന്റെ പുതിയ ട്രാവലര്‍ ആമ്പുലന്‍സുകള്‍

കോവിഡിനെതിരായ പോരാട്ടത്തില്‍ അണിചേരാന്‍ ഫോഴ്‌സിന്റെ പുതിയ ട്രാവലര്‍ ആമ്പുലന്‍സുകള്‍

കൊച്ചി: ലോക്ക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് കോവിഡ് കേസുകളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള വര്‍ധന കണക്കിലെടുത്ത് ആരോഗ്യ സംരക്ഷണ സൗകര്യങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ക്കും പിന്തുണയുമായി ഫോഴ്‌സ് മോട്ടോഴ്‌സ്. പൂനെ കേന്ദ്രീകരിച്ചുള്ള ഓട്ടോ കമ്പനിയായ ഫോഴ്‌സ് മോട്ടോഴ്‌സ് ദേശീയ ആമ്പുലന്‍സ് കോഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ആദ്യ ദിനം തുടങ്ങി തന്നെ ഉപയോഗിക്കാവുന്ന എല്ലാ സൗകര്യങ്ങളോടും കൂടിയ ആമ്പുലന്‍സുകള്‍ അവതരിപ്പിക്കുന്നു.

ചികില്‍സ ആവശ്യമില്ലാത്ത രോഗികളെ ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് മാറ്റുന്നതിനുള്ളതാണ് ടൈപ്പ് ബി ആമ്പുലന്‍സുകള്‍. അതേസമയം, യാത്രയില്‍ രോഗിക്ക് ആവശ്യമായ അടിസ്ഥാന ജീവന്‍ രക്ഷാ സൗകര്യങ്ങള്‍ ഉള്‍പ്പെടുന്ന സൗകര്യങ്ങളോടു കൂടിയുള്ളതാണ് ടൈപ്പ് സി ആമ്പുലന്‍സുകള്‍. ഗുരുതര അവസ്ഥയിലുള്ള രോഗിക്ക് യാത്രാ വേളയില്‍ ചികില്‍സ നല്‍കേണ്ട സൗകര്യങ്ങളോടു കൂടിയുള്ളതാണ് ടൈപ്പ് ഡി. ജീവന്‍ രക്ഷാ ഉപാധികളോടെയുള്ള ആമ്പുലന്‍സുകളില്‍ ഡെഫിബ്രിലേറ്റര്‍, വെന്റിലേറ്റര്‍, ബിപി അപ്പാരറ്റസ്, സ്‌കൂപ്പ് സ്‌ട്രെച്ചര്‍, സ്‌പൈന്‍ ബോര്‍ഡ് തുടങ്ങിയവയെല്ലാം ഉണ്ടാകും. സഞ്ചാര വേളയില്‍ തന്നെ രോഗിക്ക് അത്യാവശ്യം വേണ്ട ചികില്‍സ നല്‍കാനാകും.

കൂടാതെ ഏതു സ്ഥലത്തും കണ്‍സള്‍ട്ടേഷനും ചികില്‍സയും ലഭ്യമാക്കാന്‍ സാധിക്കുന്ന പ്രൈമറി ആരോഗ്യ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കാവുന്ന മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ വികസിപ്പിക്കാനുള്ള ശേഷിയും ഫോഴ്‌സ് മോട്ടോഴ്‌സിനുണ്ട്.

കോവിഡ് പോരാട്ടത്തില്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഉപയോഗിക്കാവുന്ന തരത്തില്‍ പലതരം ആമ്പുലന്‍സുകള്‍ ഒരുക്കാനാണ് സംസ്ഥാന സര്‍ക്കാരുകളും തദ്ദേശ സ്ഥാപനങ്ങളും ആലോചിക്കുന്നത്.

ആന്ധ്രാ പ്രദേശ് സര്‍ക്കാരിന് ഈയിടെ ഫോഴ്‌സ് മോട്ടോഴ്‌സ് 1000 ആമ്പുലന്‍സുകള്‍ നല്‍കിയിരുന്നു. ഇതില്‍ 130 എണ്ണം ജീവന്‍ രക്ഷാ ഉപകരണങ്ങളോടു കൂടിയതും 282 എണ്ണം അടിസ്ഥാന സൗകര്യങ്ങളോടു കൂടിയതും 656 മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് സൗകര്യങ്ങളോടു കൂടിയതുമായിരുന്നു. ഇത് സംസ്ഥാനത്തിന്റെ ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് സഹായിച്ചു. മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകളില്‍ കോവിഡ് സ്‌ക്രീനിങ് സൗകര്യങ്ങള്‍ ഉള്‍പ്പടെയുണ്ടായിരുന്നു. 104 ല്‍ വിളിച്ചാല്‍ ആര്‍ക്കും സൗകര്യം ലഭ്യമാകും.

അടിയന്തരമായി ആരോഗ്യ രംഗത്ത് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കേണ്ടതിന്റെ അത്യാവശ്യമാണ് പകര്‍ച്ച വ്യാധിയിലൂടെ വ്യക്തമായതെന്നും ഇക്കാര്യത്തില്‍ എല്ലാവരും ഉണര്‍ന്നു പ്രവര്‍ത്തിച്ചെന്നും ആന്ധ്രാ പ്രദേശ് സര്‍ക്കാര്‍ തങ്ങളില്‍ അര്‍പ്പിച്ച വിശ്വാസത്തില്‍ സന്തോഷമുണ്ടെന്നും മറ്റു സംസ്ഥാനങ്ങള്‍ക്കും വേണ്ട പിന്തുണ നല്‍കുന്നതിലേക്ക് കമ്പനി ഉറ്റുനോക്കുകയാണെന്നും ഫോഴ്‌സ് മോട്ടോഴ്‌സ് മാനേജിങ് ഡയറക്ടര്‍ പ്രസന്‍ ഫിരോഡിയ പറഞ്ഞു.

സര്‍ക്കാരിന്റെ കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി കൊണ്ട് വിവിധ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഡോ.അഭയ് ഫിരോഡിയ ഗ്രൂപ്പ് 25 കോടി രൂപ സംഭാവന ചെയ്തു. മൊബൈല്‍ ക്ലിനിക്ക്/ടെസ്റ്റിങ് സൗകര്യങ്ങളിലൂടെ 10 ലക്ഷത്തിലധികം പേരെയെങ്കിലും ചികില്‍സിച്ചു.

Share Article:
New Traveller Ambulances to fight against COVID

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES