ജില്ലാ ബാങ്കിന്റെ പലിശ നിരക്കുകളിൽ മാറ്റം

ജില്ലാ ബാങ്കിന്റെ പലിശ നിരക്കുകളിൽ മാറ്റം

ജില്ലാ സഹകരണ ബാങ്കുകളുടെ  പലിശ നിരക്കുകൾ ഏകീകരിക്കും  കേരളാ ബാങ്ക് രൂപീകരണത്തിന്റെഭാ​ഗമായാണ് നടപടി.  ഇപ്പോഴുള്ളത് ഒരേ തരം വായ്പ്പകൾക്ക് ജില്ലാ സഹകരണ ബാങ്കുകൾ വ്യത്യസ്ത പലിശയാണ് ഈടാക്കിയിരുന്നത്  .


ജനവരി  1 മുതൽ മാർച്ച് 31 വരെയുള്ള പലിശ നിരക്കുകളാണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്  മാർച്ച് 31 ന് ശേഷം പലിശ നിരക്കുകൾ വീണ്ടും പുതുക്കുമെന്നാണ് റിപ്പോർട്ടുകൾ.

 നിലവിൽ ഭവന വായ്പകള്‍ക്ക് 5 ലക്ഷം രൂപ വരെയുളള  ഒന്‍പത് മുതല്‍ 12 ശതമാനം വരെയാണ് ബാങ്കുകള്‍ പലിശ ഈടാക്കുന്നത്. ഇനിമുതല്‍ ഇത് 8.75 ശതമാനം ആയി കുറയും . ഉയര്‍ന്ന തുകയ്ക്കുളള വായ്പയിലും വ്യത്യാസമുണ്ടാകും. വ്യക്തിഗത വായ്പയുടെ പലിശ നിരക്ക് 12.50 ശതമാനം വരെയാണ് ബാങ്കുകള്‍ ഈടാക്കിയിരുക്കുന്നത്, ഇത് 13 ശതമാനമായി ഉയരും. 

ജില്ലാ ബാങ്കുകള്‍ നിക്ഷേപങ്ങള്‍ക്ക്  നല്‍കി വരുന്ന പലിശ നിരക്കുകള്‍ മാറ്റമുണ്ടാകില്ല. വിദ്യാഭ്യാസ വായ്പ കാര്‍ഷിക വായ്പ, സ്വര്‍ണ്ണവായ്പ,  എന്നിവയുടെ പലിശ നിരക്കുകളിലും പ്രകടമായ മാറ്റമുണ്ടാകും.

Share Article:
Changes in Kerala district banks interest rate

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES