ലോക ഭൗമദിനം ആഘോഷിച്ചു

ലോക ഭൗമദിനം ആഘോഷിച്ചു

ലോക ഭൗമദിനമാണ് ഇന്ന്. പരിസ്ഥിതിയുടെ സംരക്ഷണത്തെക്കുറിച്ചും ഭൂമിയിലെ മനുഷ്യൻ്റെ അതിജീവനത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കാനാണ് ഈ ദിവസം നമ്മൾ ഭൗമദിനമായി ആചരിക്കുന്നത്. കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ഭൗമദിനത്തിൻ്റെ പ്രാധാന്യം കൂടുകയാണ്. മനുഷ്യരാശിയുടെ അതിജീവനത്തിനായി നമ്മൾ ഒരുമിച്ചു നിൽക്കേണ്ടതിൻ്റെ ആവശ്യകതയെ അതോർമ്മിപ്പിക്കുന്നു. 

പരിസ്ഥിതി സന്തുലിതമായ കൃഷി രീതികൾ വികസിപ്പിച്ചു  നമ്മുടെ കാർഷിക വ്യവസ്ഥയെ  ശക്തിപ്പെടുത്തുന്നതിനുള്ള സന്ദേശവുമായാണ് കേരളം ഭൗമദിനം ആചരിക്കുന്നത്. വീടുകളിലും തരിശിടങ്ങളിലും കൃഷി പ്രോൽസാഹിപ്പിക്കുന്നതിനു നാം പരിശ്രമിക്കണം. പരിസ്ഥിതി സൗഹാർദം ഊട്ടിയുറപ്പിക്കുന്ന ജീവിതശൈലിയിലും കാർഷിക-വ്യാവസായിക വികസനത്തിലും ഉറച്ചു നിന്നു മുന്നോട്ടു പോകുമെന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാം. 

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES