യൂറോപ്യന്‍ ഉത്തേജക പാക്കേജില്‍ നിന്നും ആവേശം ഉള്‍കൊണ്ട ഇന്ത്യന്‍ ഓഹരി വിപണിയില്‍ നേരിയ മുന്നേറ്റം. സെന്‍സെക്‌സ് 183.15 പോയിന്റ് ഉയര്‍ന്ന് 27470.81ലും നിഫ്റ്റി 43.75 പോയിന്റ് വര്‍ധിച്ച് 8295.45ലും ക്ലോസ് ചെയ്തു. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്താനുള്ള സാധ്യത മങ്ങി വരുന്നതും വിപണിക്ക് അനുകൂലമായി.
കെപിഐടി ടെക്‌നോളജസീ,് ഫസ്റ്റ് സോഴ്‌സ് സൊലൂഷന്‍, പിരമല്‍ എന്റര്‍പ്രൈസസ്, ജസ്റ്റ് ഡയല്‍, സിറ്റി യൂനിയന്‍ ബാങ്ക് ഓഹരികളാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. കണ്ടെയ്‌നര്‍ കോര്‍പ്പറേഷന്‍, ശ്രീ ഇന്‍ഫ്രാസ്ട്രക്ചര്‍, ഐഡിയ സെല്ലുലാര്‍, ഭാരതി ഇന്‍ഫ്രാടെല്‍, സുമി സിസ്റ്റം തുടങ്ങിയ കമ്പനികള്‍ക്ക് തിരിച്ചടിയേറ്റു.