123 പേ യുപിഐ സേവനം അവതരിപ്പിച്ചു

123 പേ യുപിഐ സേവനം അവതരിപ്പിച്ചു

ആർബിഐ ​ഗവർണർ ശക്തികാന്ത ദാസ് 40കോടിയിലേറെ വരുന്ന ഫീച്ചർ ഫോൺ ഉപഭോക്താക്കൾക്കായി പുതിയ 123പേ യുപിഐ അവതരിപ്പിച്ചു. മൂന്ന് സ്റ്റെപ്പുകളിലുള്ള 123 പേ സംവിധാനം ഇന്റർനെറ്റ് കണക്ഷനുകൽ ഇല്ലാത്ത ഫോണുകളിലും വർക്ക് ചെയ്യും.

നിലവിൽ യുപിഐയുടെ സവിശേഷതകൾ മികച്ച സ്മാർട്ട്ഫോണുകളിലാണ് ലഭ്യമാവുക. ഇത് സമൂഹത്തിലെ താഴെത്തട്ടിലുള്ള ആളുകളെ ഡിജിറ്റൽ സൗകര്യങ്ങലിൽ നിന്നും അകറ്റി നിർത്തുന്നു. സ്മാർട്ട് ഫോണുകൾക്ക് വില കുറയുന്ന അവസരത്തിലും ​ഗ്രാമീണമേഖലയിലെ ആളുകൾക്ക് ഡിജിറ്റൽ പേമെന്റ് സംവിധാനം അകലത്തായിരിക്കും.
ഏതാണ്ട് 40 കോടി മൊബൈൽ ഫോൺ ഉപയോക്താക്കളുണ്ടെന്നാണ് കണക്ക്. 

നിലവിൽ, യു‌എസ്‌എസ്‌ഡി അധിഷ്‌ഠിത സേവനങ്ങൾ വഴി അത്തരം ഉപയോക്താക്കൾക്ക് യുപിഐ സേവനങ്ങൾ ലഭ്യമാണ്, എന്നാൽ ഇത് ബുദ്ധിമുട്ടുള്ളതായി കണ്ടെത്തി, എല്ലാ മൊബൈൽ ഓപ്പറേറ്റർമാരും അത്തരം സേവനങ്ങൾ അനുവദിക്കുന്നില്ലെന്ന് ഡെപ്യൂട്ടി ഗവർണർ ടി റാബി ശങ്കർ പറഞ്ഞു.

ഫീച്ചർ ഫോൺ ഉപയോക്താക്കൾക്ക് ഇപ്പോൾ നാല് സാങ്കേതിക ബദലുകളെ അടിസ്ഥാനമാക്കി നിരവധി ഇടപാടുകൾ നടത്താനാകും. ഒരു ഐവിആർ (ഇന്ററാക്ടീവ് വോയ്‌സ് റെസ്‌പോൺസ്) നമ്പർ, ഫീച്ചർ ഫോണുകളിലെ ആപ്പ് പ്രവർത്തനം, മിസ്‌ഡ് കോൾ അധിഷ്‌ഠിത സമീപനം, പ്രോക്‌സിമിറ്റി സൗണ്ട് അധിഷ്‌ഠിത പേയ്‌മെന്റുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു, ആർബിഐ പറഞ്ഞു.

ഡിജിസാത്തി ഹെൽപ്പ്ലൈൻ ഡിജിറ്റൽ പേമെന്റ് സംവിധാനത്തെ കുറിച്ചുള്ള സംശയങ്ങൾക്ക് മറുപടി നൽകും. വെബ്സൈറ്റ് വഴിയോ, ചാറ്റ്ബോട്ട് വഴിയോ സംശയങ്ങൾക്ക് മറുപടി ലഭിക്കും.

ഉപയോ​ക്താക്കൾക്ക് WWW.digisaathi.info എന്ന വെബ്സൈറ്റ് സന്ദർസിക്കുകയോ 14431 അല്ലെങ്കിൽ 1800 891 3333 എന്ന നമ്പറിലോ വിളിക്കാം. 

Keralafinance
News
Share Article:
RBI Governor Shaktikanta Das Launches ‘123Pay’ UPI Service

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES