പെണ്‍കുട്ടികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച നല്ലൊരു പദ്ധതിയായിരുന്നു സുകന്യ സമൃദ്ധി യോജന. എന്നാല്‍ ഇതിനായി പോസ്റ്റ് ഓഫിസില്‍ പോകുന്ന ബുദ്ധിമുട്ട് ആലോചിച്ച് പലരും പിന്‍വാങ്ങുകയായിരുന്നു. കാരണം നേരിട്ട് ചെന്ന് പണം അടയ്ക്കുന്നത് ഏറെ സമയം കളയും. ഇതിനായുള്ള പേപ്പര്‍ വര്‍ക്കുകളും തലവേദനയായിരുന്നു.
ഇങ്ങനെ വിട്ടു നിന്നവര്‍ക്കായി ഒരു സന്തോഷ വാര്‍ത്തയുണ്ട്. ബാങ്കുകളിലൂടെ ഇനി ഈ സ്‌കീമില്‍ ചേരാന്‍ സാധിക്കും. കൂടാതെ പ്രതിമാസം അടവ് ഓണ്‍ലൈനായി അടയ്ക്കാനുള്ള സൗകര്യവും കിട്ടും. എസ്ബിഐ, എസ്ബിടി, കനറാബാങ്ക്, യൂനിയന്‍ ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നീ ബാങ്കുകളിലെല്ലാം തന്നെ ഈ സൗകര്യം വരും.
എന്തൊക്കെയാണ് പദ്ധതിയുടെ പ്രധാന ആകര്‍ഷണം?
1 8.6 ശതമാനം പലിശ കിട്ടും.
2 80 സി പ്രകാരം ഒന്നര ലക്ഷം രൂപ വരെ നികുതി ഇളവ്
3 പദ്ധതിയുടെ മിനിമം നിക്ഷേപം ഒരു വര്‍ഷം ആയിരം രൂപയും പരമാവധി നിക്ഷേപം 150000 രൂപയുമാണ്.
4 ഇതിന് അപേക്ഷിക്കാന്‍ ഇന്ത്യന്‍ പൗരത്വമുള്ള ഇന്ത്യയില്‍ സ്ഥിരതാമസമാക്കിയവര്‍ക്കു മാത്രമേ പറ്റൂ.
5 കാലാവധി ഇപ്പോള്‍ പതിനഞ്ച് വര്‍ഷമാണ്. നേരത്തെ ഇത് പതിനാലായിരുന്നു.
6 തവണ സംഖ്യ മുടങ്ങിയാലും പേടിക്കേണ്ട. 50 രൂപ പിഴപ്പലിശ നല്‍കിയാല്‍ മതി. പക്ഷേ, നിക്ഷേപത്തിലുള്ള പലിശ നഷ്ടപ്പെടും.