ജിഗാബിറ്റ് വൈ-ഫൈ അനുഭവവുമായി എയര്‍ടെല്‍ എക്‌സ്ട്രീം ഫൈബര്‍

ജിഗാബിറ്റ് വൈ-ഫൈ അനുഭവവുമായി എയര്‍ടെല്‍ എക്‌സ്ട്രീം ഫൈബര്‍

ഇന്ത്യയിലെ പ്രീമിയര്‍ കമ്യൂണിക്കേഷന്‍ സേവന ദാതാക്കളായ ഭാരതി എയര്‍ടെല്‍ (എയര്‍ടെല്‍) ഹൈപ്പര്‍ ഫാസ്റ്റ് വൈ-ഫൈ അനുഭവം അവതരിപ്പിച്ചുകൊണ്ട് പുതുവര്‍ഷത്തിന് തുടക്കമിട്ടു.
എയര്‍ടെല്‍ എക്‌സ്ട്രീം വരിക്കാര്‍ക്ക് ഇനി ലാന്‍ കേബിളിന്റെ പരിമിതികളില്ലാതെ 1ജിബിപിഎസ് വേഗമുള്ള വൈ-ഫൈ ആസ്വദിക്കാം. എയര്‍ടെല്‍ എക്‌സ്ട്രീമിന്റെ 3999 രൂപയുടെ പ്ലാനില്‍ ഇപ്പോള്‍ 1ജിബിപിഎസ് വൈ-ഫൈ റൂട്ടറും ലഭ്യമാകും. പരിധിയില്ലാത്ത ഡാറ്റയും എത്ര ഉയര്‍ന്ന ഉള്ളടക്കവും അനായാസം ആസ്വദിക്കാം.


അത്യാധുനികമായ 4ഃ4 വൈ-ഫൈ റൂട്ടറിലൂടെ വീടുകള്‍ക്കും ചെറിയ ഓഫീസുകള്‍ക്കും തടസമില്ലാതെ 1ജിബിപിഎസ് വൈ-ഫൈ ലഭിക്കും. ഓണ്‍ലൈന്‍ ഗെയിമിങ്, ആനിമേഷന്‍, വീട്ടിലിരുന്നു ജോലി, പഠനം തുടങ്ങിയവയ്‌ക്കെല്ലാം ഇനി പുതിയ അനുഭവം പകരും. നിലവിലെ ഒരുപാട് ഉപകരണങ്ങള്‍ ഒഴിവാക്കാനുമാകും. ചെറിയ ഓഫീസുകളില്‍ സ്റ്റോക്ക് ട്രേഡിങ്, ഓണ്‍ലൈന്‍ സഹകരണം പോലുള്ള ആവശ്യങ്ങള്‍ക്ക് ബഹുമുഖ ഹൈ സ്പീഡ് കണക്ഷനുകള്‍ ഉപയോഗിക്കാന്‍ സാധിക്കും.


വിശ്വസനീയമായ ഹൈ സ്പീഡ് കണക്റ്റീവിറ്റി ഇന്നത്തെ ഡിജിറ്റല്‍ ലോകത്തിന് അനിവാര്യമാണെന്നും ഇന്ത്യയില്‍ ബ്രോഡ്ബാന്‍ഡില്‍ വിപ്ലവം കുറിക്കാനായതില്‍ എയര്‍ടെല്‍ അഭിമാനിക്കുന്നുവെന്നും ലാനില്‍ നിന്നൊരു മോചനമായിരുന്നു ഉപഭോക്താക്കളുടെ നിരന്തര ആവശ്യം, ഇത് സാധ്യമാക്കിയതില്‍ സന്തോഷമുണ്ടെന്നും ഭാരതി എയര്‍ടെല്‍, ഹോംസ്, സിഇഒ വീര്‍ ഇന്ദര്‍ നാഥ് പറഞ്ഞു.    

Share Article:
airtel xtream fiber with giga byte wifi

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES