നെറ്റ്‌വര്‍ക്ക് അനുഭവം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി എല്‍ടിഇ 900 സാങ്കേതികവിദ്യയുമായി എയര്‍ടെല്‍

നെറ്റ്‌വര്‍ക്ക് അനുഭവം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി എല്‍ടിഇ 900 സാങ്കേതികവിദ്യയുമായി എയര്‍ടെല്‍

കൊച്ചി: ഇന്‍ഡോര്‍ കവറേജിന് ശക്തി പകരാനായി ഭാരതി എയര്‍ടെല്‍ (എയര്‍ടെല്‍) കേരളത്തിലെ ഹൈ സ്പീഡ് ഡാറ്റ നെറ്റ്‌വര്‍ക്ക് പുതുക്കി. വീടിനുള്ളിലും വാണിജ്യ കെട്ടിടങ്ങള്‍ക്കുള്ളിലും ഡാറ്റ നെറ്റ്‌വര്‍ക്ക് ലഭ്യത മെച്ചപ്പെടുത്തുന്നതിനായി 900 മെഗാഹെര്‍ട്ട്‌സ് ബാന്‍ഡില്‍ 4.6 മെഗാഹെര്‍ട്ട്‌സ് സ്‌പെക്ട്രം കൂടി അധികമായി കമ്പനി വിന്യസിച്ചു.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തുടര്‍ന്ന് വീട്ടിലിരുന്ന് ജോലി, ഓണ്‍ലൈന്‍ ക്ലാസുകള്‍, വീഡിയോ സ്ട്രീമിങ്ങ് എന്നിവ കൂടിയതോടെ ഹൈ സ്പീഡ് ഡാറ്റ സര്‍വീസ് ആവശ്യം വര്‍ധിച്ചു. ഉപഭോക്താക്കളുടെ നെറ്റ്‌വര്‍ക്ക് അനുഭവം മെച്ചപ്പെടുത്തുന്നതിനായാണ് എയര്‍ടെല്‍ എല്‍ടിഇ 900 സാങ്കേതിക വിദ്യ വിന്യസിച്ചത്. 900 മെഗാഹെര്‍ട്ട്‌സ് സ്‌പെക്ട്രത്തിന് ഉയര്‍ന്ന സിഗ്നല്‍ പ്രചരണമുണ്ട്. നഗര മേഖലകളില്‍ ഇന്‍ഡോര്‍ കവറേജ് മെച്ചപ്പെടുത്തുന്നതിനൊപ്പം ഗ്രാമീണ മേഖലയിലും നെറ്റ്‌വര്‍ക്ക് ലഭ്യമാക്കും.

കേരളത്തിലെ 900, 1800, 2300 ബാന്‍ഡുകള്‍ക്കായി എയര്‍ടെല്‍ കേന്ദ്ര സര്‍ക്കാര്‍ ഈയിടെ നടത്തിയ ലേലത്തില്‍ 19.6 മെഗാഹെര്‍ട്ട്‌സ് അധികമായി സ്വന്തമാക്കിയിരുന്നു. കേരളത്തിലെ ഉയര്‍ന്നു വരുന്ന ഡാറ്റാ സേവന ഡിമാന്‍ഡുകള്‍ക്കായി എയര്‍ടെലിന് 54.6 മെഗാഹെര്‍ട്ട്‌സിന്റെ ശക്തമായ സ്‌പെക്ട്രം ബാങ്കുണ്ട്. എയര്‍ടെല്‍ നെറ്റ്‌വര്‍ക്ക് 5ജിക്കായി ഒരുങ്ങിയിരിക്കുകയാണ്. 5ജി അനുഭവം ഇതിനകം തന്നെ കമ്പനി അവതരിപ്പിച്ചു കഴിഞ്ഞു.

ഉപഭോക്താക്കള്‍ക്ക് ലോകോത്തര നെറ്റ്‌വര്‍ക്ക് അനുഭവം പകരുകയാണ് ലക്ഷ്യമെന്നും എല്‍ടിഇ 900ത്തിന്റെ വിന്യാസം വീടിനകത്തും കെട്ടിടങ്ങളിലും 4ജി കവറേജ് കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും പുതുക്കിയ നെറ്റ്‌വര്‍ക്കില്‍ എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് തടസമില്ലാതെ ഹൈ സ്പീഡ് ഡാറ്റ എച്ച്ഡി നിലവാരത്തില്‍ ആസ്വദിക്കാമെന്നും ഏറ്റവും പുതിയ നെറ്റ്‌വര്‍ക്ക് സാങ്കേതിക വിദ്യകളുടെ വിന്യാസത്തിനായുള്ള നിക്ഷേപങ്ങള്‍ തുടരുമെന്നും ഭാരതി എയര്‍ടെല്‍ സിഒഒ മാരുത് ദില്‍വാരി പറഞ്ഞു.

എയര്‍ടെല്‍ നെറ്റ്‌വര്‍ക്ക് കേരളത്തിലെ 96.43 ശതമാനം ജനങ്ങളെയും കവര്‍ ചെയ്യുന്നുണ്ട്. 522 പട്ടണങ്ങളും 929 ഗ്രാമങ്ങളും കേരളത്തിലെ 7260 നോണ്‍ സെന്‍സസ് ഗ്രാമങ്ങളെയും കവര്‍ ചെയ്യുന്നു.

Share Article:
airtel introduced LTE 900 technology to speed up network

RECOMMENDED FOR YOU: