പുതുവര്‍ഷം സന്തോഷകരമാക്കാന്‍ ആറു സാമ്പത്തിക തീരുമാനങ്ങള്‍

പുതുവര്‍ഷം സന്തോഷകരമാക്കാന്‍ ആറു സാമ്പത്തിക തീരുമാനങ്ങള്‍

ഓരോ വര്‍ഷവും ജനുവരി ഒന്ന് എത്തുമ്പോള്‍ ചില പുതിയ തീരുമാനങ്ങള്‍ നമ്മള്‍ എടുക്കാറില്ലേ? പലപ്പോഴും അത്തരം തീരുമാനങ്ങള്‍ നടപ്പിലാകാറില്ലെന്നതാണ് സത്യം. എങ്കിലും പുതിയ വര്‍ഷത്തില്‍ കൂടുതല്‍ സന്തോഷം ലഭിക്കുന്നതിന് സഹായിക്കുന്ന ആറു കാര്യങ്ങളെ കുറിച്ച് പറയാം

1 ലോണ്‍, ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ കൃത്യമായി അടയ്ക്കൂ. മാസതവണകളിലും ബില്ലുകളിലും യാതൊരു വിട്ടുവീഴ്ചയും ചെയ്യാതിരിക്കൂ.

2 ക്രെഡിറ്റ് ലിമിറ്റിനെ കുറിച്ച് ചിന്തിക്കൂ.പലരെയും ട്രാപ്പിലാക്കുന്നത് ക്രെഡിറ്റ് കാര്‍ഡിന്റെ ഉപയോഗമാണ്. സാധനം വാങ്ങുമ്പോള്‍ പണം കൊടുക്കേണ്ട കാര്യമില്ലെങ്കിലും അതു കടമാണെന്ന കാര്യം പലരും മറന്നു പോകുന്നു. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തിന് സ്വയം ഒരു ലിമിറ്റ് തീരുമാനിക്കൂ.

3 ലോണ്‍, ഇന്‍സ്റ്റാള്‍മെന്റ് എന്നിവ കഴിയുന്നതും കുറയ്ക്കാന്‍ നോക്കൂക. ഇവയുടെ എണ്ണം കൂടുന്നത് സിബില്‍ റിപ്പോര്‍ട്ടിലും പ്രതികൂലമായി ബാധിക്കും. സിബില്‍ സ്‌കോര്‍ എപ്പോഴും 700നു മുകളിലാണെന്ന് ഉറപ്പ് വരുത്തുക.

4 15.5ശതമാനത്തിനു മുകളില്‍ പലിശ വരുന്ന വായ്പകള്‍ കഴിയുന്നതും കുറയ്ക്കുക. അതു നിങ്ങളെ തകര്‍ക്കും.

5 എല്ലാ മാസവും ഉപയോഗിക്കുന്ന എക്കൗണ്ടുകളിലെ ട്രാന്‍സാക്ഷന്‍ വിലയിരുത്തുക. അനാവശ്യ ട്രാന്‍സാക്ഷന്‍ ഒഴിവാക്കുക.

6 ആര്‍ക്കെങ്കിലും ലോണിന് ഗ്യാരണ്ടി തിന്നിട്ടുണ്ടെങ്കില്‍ കൃത്യമായ ഇടവേളകളില്‍ അതിനെ ഫോളോ അപ് ചെയ്യുക.

 

RECOMMENDED FOR YOU: