2020-2021 ആദ്യ ക്വാർട്ടറിലെ ടിഡിഎസ് (ടാക്സ് ഡിഡക്ടഡ് എറ്റ് സോഴ്സ്) സമർമ്മിപ്പിക്കുന്നതിനുള്ള അവസാനതീയ്യതി ജൂൺ 30വരെ നീട്ടിയിരിക്കുകയാണ്.
ഫിനാൻസ് ആക്ട്, 2021 അനുസരിച്ച് ഐടിആർ സമർപ്പിക്കാത്തവരിൽ നിന്നും കൂടുതൽ ടിഡിഎസ് ഈടാക്കാൻ ഒരുങ്ങുകയാണ് അടുത്ത മാസം മുതൽ. കഴിഞ്ഞ രണ്ട് വർഷമായി ടിഡിഎസ് സമർപ്പിക്കാത്ത നികുതിദായകർ, ഓരോ വർഷവും 50000രൂപയ്ക്ക് മുകളിൽ ടിഡിഎസ് ഡിഡക്ട് ചെയ്യുന്നവർ ജൂലൈ 1 മുതൽ ഐടിആർ സമർപ്പിക്കുമ്പോൾ കൂടുതൽ തുക അടയ്ക്കേണ്ടി വരും.
2021ലെ ബജറ്റിൽ ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു. 2021 ജൂലൈ 1 മുതൽ ഇത് പ്രാബല്യത്തിൽ വരികയാണ്. 2018-2019, 2019-2020 സാമ്പത്തിക വർഷങ്ങളിൽ റിട്ടേൺ ഫയൽ ചെയ്യാത്തവരിൽ നിന്നാണ് കൂടിയ തുക ഈടാക്കുക. ഓരോ സാമ്പത്തിക വർഷവും 50000ത്തിലധികം രൂപയുടെ ടിഡിഎസ് വരുന്നവർക്കിത് ബാധകമാവും. സ്ഥിരനിക്ഷേപം, ഡിവിഡന്റ്, ആർഡി അക്കൗണ്ടിൽ നിന്നും പലിശ ലഭിക്കുന്നവർ എല്ലാം ശ്രദ്ധിക്കേണ്ടതുണ്ട്.