ഇൻകംടാക്സ് റിട്ടേൺ ഫയൽ ചെയ്യുന്നതിന് പുതിയ വെബ്സൈറ്റ്, സവിശേഷതകൾ എന്തൊക്കെ?

ഇൻകംടാക്സ് റിട്ടേൺ ഫയൽ ചെയ്യുന്നതിന് പുതിയ വെബ്സൈറ്റ്, സവിശേഷതകൾ എന്തൊക്കെ?

ഇൻകംടാക്സ് ഫയലിങ് എളുപ്പമാക്കുന്നതിന്റെ ഭാ​ഗമായി ആദായനികുതി വകുപ്പ് പുതിയ  വെബ്സൈറ്റ് പുറത്തിറക്കുകയാണ്. വൈകാതെ തന്നെ മൊബൈൽ ആപ്പും ലഭ്യമാക്കുമെന്നാണറിയിച്ചിരിക്കുന്നത്. 

ജൂൺ 7, 2021 മുതൽ പുതിയ വെബ്സൈറ്റ് ലഭ്യമാകും. പുതിയ സൈറ്റ് അഡ്രസ് www.incometax.gov.in എന്നാണ്. പഴയ വെബ്സൈറ്റായ www.incometaxindiaefiling.gov.in ജൂൺ 1 മുതൽ 6 വരെ ലഭ്യമാവുകയില്ലെന്നും അറിയിച്ചിട്ടുണ്ട്. ജൂൺ ആദ്യവാരത്തിൽ വെബ്സൈറ്റ് ലഭ്യമാവുകയില്ലെന്ന് നേരത്തെ തന്നെ ആദായനികുതി വകുപ്പ് അറിയിച്ചിട്ടുണ്ട്. പൗരന്മാർക്ക് അതിനനുസരിച്ച് തയ്യാറെടുപ്പുകൾ നടത്താവുന്നതാണ്. 

​ഗവൺമെന്റ് ഇതിനകം തന്നെ കമ്പനികൾക്ക് ഫോം 16 നൽകുന്നതിനുള്ള അവസാനതീയ്യതി ജൂലൈ 15 2021 വരെ ആക്കിയിട്ടുണ്ട്. 2020-2021 വർഷത്തെ നികുതി റിട്ടേൺ സമർപ്പിക്കുന്നതിനുളള തീയ്യതി പൗരന്മാർക്ക് സെപ്തംബർ 30, 2021 വരെയും കമ്പനികൾക്ക് നവംബർ 30 2021 വരെയും നീട്ടിയിട്ടുണ്ട്. 

സവിശേഷതകൾ

  • പുതിയ വെബ്സൈറ്റിലെ എല്ലാവിധ സൗകര്യങ്ങളും മൊബൈൽ ആപ്പിലും ലഭ്യമാക്കും. വെബ്സൈറ്റ് പുറത്തിറക്കിയതിന് ശേഷമാവും മൊബൈൽ ആപ്പ് സൗകര്യം എത്തുക. 
  • ആരുടെയും സഹായമില്ലാതെ ആദായ നികുതി കണക്കാക്കുന്നതിനും ഫയൽ ചെയ്യുന്നതിനും സോഫ്റ്റ് വെയർ ഉണ്ടാകും. ഓൺലൈനിലും ഓഫ് ലൈനിലും ഇത് ലഭ്യമാകും. വ്യക്തികളുടെ നികുതിയെ സംബന്ധിച്ച വിവരങ്ങൾ നേരത്തെ തന്നെ ഐടിആറിൽ നൽകിയിട്ടുണ്ടാകും. 
  • എളുപ്പത്തിൽ പണമിടപാട് നടത്തുന്നതിന് നെറ്റ് ബാങ്കിങ്, യുപിഐ, ക്രിഡിറ്റ്കാർഡ്, ആർടിജിഎസ്, എൻഇഎഫ്ടി തുടങ്ങി ഒന്നിലധികം പേയ്‌മെന്റ് ഓപ്ഷനുകൾ പുതിയ സൈറ്റിൽ ലഭ്യമാകും. 
  • ഐടിആർ റിട്ടേൺ സമർപ്പിക്കുന്നതിന് മാത്രമല്ല, റീഫണ്ട് സംബന്ധിച്ചോ മറ്റോ ഉള്ള പരാതികൾ ഉന്നയിക്കാൻ സൗകര്യമുണ്ടാകും.
  • റിട്ടേൺ പരിശോധിക്കുന്നതിനും അതുമായി ബന്ധപ്പെട്ട വിശദീകരണങ്ങൾക്ക് മറുപടി നൽകുന്നതിനുംകഴിയും. അപ്പീലുകൾ, ഇളവുകൾ, പിഴ എന്നിവ സംബന്ധിച്ച വിശദാംശങ്ങളും വെബ്സൈറ്റിൽ ലഭ്യമാകും. 
Share Article:
New e-Filing Portal www.incometax.gov.in launch on June 7th

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES