എംഎസ് സിഐ ഡൊമസ്റ്റിക് സൂചികയിൽ ഇടം നേടി മുത്തൂറ്റ് ഫിനാൻസ്

എംഎസ് സിഐ ഡൊമസ്റ്റിക് സൂചികയിൽ ഇടം നേടി മുത്തൂറ്റ് ഫിനാൻസ്

രാജ്യത്തെ ഏറ്റവും വലിയ ധനകാര്യ സേവന ബ്രാന്‍റും , സ്വര്‍ണ്ണനവായ്പയായ എൻബിഎഫ്സിയുമായ മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡിനെ നവംബർ 30 മുകവ്ഡ എംഎസ് സി ഐ(മോർഗൻ സ്റ്റാൻലി കാപിറ്റൽ ഇൻഡക്സ്) ഇന്ത്യ ഡൊമസ്റ്റിക് സൂചികയിൽ ഉൾപ്പെടുത്തുന്നു. സൂചകകൾ സംബന്ധിച്ചുള്ള എംഎസ് സിഐയുടെ അർധവാർഷിക അവലോകനത്തിലാണ് ഇതിനായുള്ള തീരുമാനമെടുത്തത്. 

ഇന്ത്യന്‍ ഓഹരി വിപണിയിലെ 85 ശതമാനം ഓഹരികളെ ഉള്‍ക്കൊള്ളുന്നതാണ് എംഎസ്സിഐ  ഇന്ത്യ  ഡൊമസ്റ്റിക് സൂചിക. സമഗ്രമായ വിലയിരുത്തലിനുശേഷമാണ് ഒരു കമ്പനിയുടെ ഓഹരികളെ ഈ സൂചികയില്‍ ഉള്‍പ്പെടുത്തുന്നത്.

"എംഎസ്സിഐ ഇന്ത്യ ആഭ്യന്തര സൂചികയില്‍ മുത്തൂറ്റ് ഫിനാന്‍സിനെ ഉള്‍പ്പെടുത്തുന്നതില്‍ അഭിമാനവും സന്തോഷമുണ്ട്. തങ്ങളുടെ ഉപഭോക്താക്കളുടെ വിശ്വാസം, ജീവനക്കാരുടെ കഠിനാധ്വാനം, നിക്ഷേപകരുടെയും ബാങ്കര്‍മാരുടെയും ഉറച്ച വിശ്വാസം എന്നിവയിലൂടെ കമ്പനി വര്‍ഷങ്ങളായി കൈവരിച്ച വളര്‍ച്ചയുടെയും പ്രകടനത്തിന്റെയും അംഗീകാരമാണിത്. ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നതിനിടയില്‍ തങ്ങളുടെ എല്ലാ പങ്കാളികളുടെയും വര്‍ദ്ധിച്ചുവരുന്ന പ്രതീക്ഷകള്‍ നിറവേറ്റുന്നതിന് തങ്ങള്‍ നിരന്തരം പരിശ്രമിക്കും" - മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍  ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് 

Share Article:
Muthoot Finance to be added to MSCI India Domestic Index

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES