സ്‌കൂള്‍ ഷോപ്പിംഗ്, ചിലവു കുറയ്ക്കാന്‍ ഇവയൊക്കെ ശ്രദ്ധിക്കാം

സ്‌കൂള്‍ ഷോപ്പിംഗ്, ചിലവു കുറയ്ക്കാന്‍ ഇവയൊക്കെ ശ്രദ്ധിക്കാം

ഒരു വേനലവധിക്കാലം കൂടി തീരുന്നു, സ്‌കൂള്‍ തുറക്കാന്‍ ഇനി ആഴ്ചകള്‍ മാത്രം. സ്‌കൂള്‍ തുറക്കുമ്പോഴത്തേക്കും ബുക്കും ബാഗും പെന്‍സിലും എല്ലാം വാങ്ങുന്നതിനായുള്ള ഓട്ടം തുടങ്ങി കഴിഞ്ഞു. പണ്ടത്തെ പോലെയല്ല, ഇന്ന് ടെലിവിഷനുകളിലും മറ്റും ആവശ്യത്തിലധികം പരസ്യമാണ് .കുട്ടികളാണെങ്കിലോ അതൊക്കെ കണ്ട് എനിക്ക് ടിവിയില്‍ കണ്ടപോലത്തെ ബാഗാണ് വേണ്ടത്, കുടയാണ് വേണ്ട്ത് എന്നെല്ലാം പറയുകയും ചെയ്യും.രക്ഷാകര്‍ത്താക്കളാകട്ടെ പുതിയ അധ്യയനവര്‍ഷത്തിലെ കുട്ടികളെ സ്‌കൂളിലേക്കയക്കാന്‍ വേണ്ടുന്ന പണത്തെ കുറിച്ചുള്ള ചിന്തയിലും. 

അല്പമൊന്ന് ശ്രദ്ധിച്ചാല്‍ നമുക്കും സ്‌കൂള്‍ ചിലവുകള്‍ കൈപിടിയിലൊതുക്കാം. ആദ്യം ചെയ്യേണ്ടത് സ്‌കൂള്‍ സാധനങ്ങള്‍ക്ക് യൂണിഫോം, ബാഗ്, ബുക്കുകള്‍ തുടങ്ങിയവയ്‌ക്കെല്ലാം സ്‌കൂള്‍ പ്രത്യേകിച്ച് എന്തെങ്കിലും നിബന്ധനകള്‍ പുറപ്പെടുവിച്ചിട്ടുണ്ടോ എന്നറിയുകയാണ്. ഇന്ന് പല സ്‌കൂളുകളും യൂണിഫോം, ടൈ,ബുക്കുകള്‍ എന്നിവയെല്ലാം സ്‌കൂളില്‍ നിന്നുതന്നെ സപ്ലൈ ചെയ്യുന്നുണ്ട്. അല്ലാത്ത് പക്ഷം സ്‌കൂള്‍ പ്രിന്‍സിപ്പലുമായോ ടീച്ചറുമായോ അന്വേഷിച്ചതിനു ശേഷം മാത്രം വാങ്ങുക. സ്‌കൂളില്‍ നിന്നും സപ്ലൈ ചെയ്യുമ്പോള്‍ ഒന്നിച്ചു വാങ്ങുന്നതുകൊണ്ടുള്ള വിലക്കുറവും ഏകീകൃതസ്വഭാവവും ലഭിക്കും. ഇതിന്റെ സാമ്പത്തികലാഭം രക്ഷിതാക്കള്‍ക്ക് തന്നെയായിരിക്കും മിക്ക സ്‌കൂളുകലും നല്‍കുക.

ബാഗും യൂണിഫോമും മറ്റും ഒന്നില്‍കൂടുതല്‍ വര്‍ഷങ്ങളില്‍ ഉപയോഗിക്കാം. ഷോപ്പിംഗിനൊരുങ്ങും മുമ്പായി അത്തരം വസ്തുക്കള്‍ നോക്കി വയ്ക്കാം. ബാക്കി വേണ്ടതു മാത്രം വാങ്ങിയാല്‍ മതി. കുടയും ടിഫിന്‍ ബോക്‌സും വാട്ടര്‍ബോട്ടിലും ബാഗുമെല്ലാം ഇത്തരത്തില്‍ ഉപയോഗപ്പെടുത്താവുന്നതാണ്. 
പാഠപുസ്തകങ്ങളും, ടെക്സ്റ്റ് ബുക്കുകള്‍ ഇങ്ങനെ ഉപയോഗപ്പെടുത്താവുന്നതാണ്. ഒരേ സ്‌കൂളിലാണെങ്കിലും അടുത്തടുത്ത ക്ലാസിലാണെങ്കിലുമാണ് ഇത് സാധ്യമാവുക. അല്ലെങ്കില്‍ അടുത്ത സുഹൃത്തുക്കളുടെ മക്കളുടേതും ഉപയോഗപ്പെടുത്താവുന്നതാണ്. ടെക്സ്റ്റ് ബുക്കുകള്‍ എല്ലാ വര്‍ഷവും മാറുകയില്ല എന്നതിനാലാണിത്. 

ഷോപ്പിംഗിനു മുമ്പായി വേണ്ട സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കാം. മക്കള്‍ക്ക് എന്തൊക്കെ സാധനങ്ങളാണ് വേണ്ടതെന്ന് മക്കളോടൊപ്പം ഇരുന്ന് ലിസ്റ്റ് തയ്യാറാക്കാം ഷോപ്പിംഗിനിറങ്ങും മുമ്പായി.കൂടുതല്‍ ബാഗും ഷൂസും ആവശ്യമാണെങ്കില്‍ മൊത്തവില കേന്ദ്രങ്ങളെ ആശ്രയിക്കാം. സ്‌കൂള്‍ ഷോപ്പിംഗ് മേളകള്‍ പലരും തുറക്കുന്നുണ്ട്, മാളുകളും ഓണ്‍ലൈനിലുമെല്ലാം, അത്തരം മേളകള്‍ പ്രയോജനപ്പെടുത്തിയാല്‍ വില കുറഞ്ഞുകിട്ടും. 

സ്‌കൂള്‍ ഷോപ്പിംഗിന് ബ്രാന്‍ഡ് നെയിമിനേക്കാളും സാധനങ്ങളുടെ ഗുണമേന്മയും വിലയ്ക്കും പ്രാധാന്യം നല്‍കാം. പ്ലേസ്‌കൂളില്‍ പോകുന്ന കുട്ടിയ്ക്ക ബാഗ് അലങ്കാരത്തിനാണ്, അതുകൊണ്ട് തന്നെ ബ്രാന്‍ഡഡ് തന്നെ വേണമെന്ന് നിര്‍ബന്ധം പിടിക്കേണ്ട കാര്യമില്ല. മുതിര്‍ന്ന കുട്ടികള്‍ അവര്‍ക്ക് സ്‌കൂളിലേക്ക് കൊണ്ടുപോകേണ്ട പുസ്തകങ്ങള്‍ക്കനുസരിച്ചുള്ള ബാഗ് വാങ്ങാം. പരസ്യത്തില്‍ കാണുന്ന ഉത്പന്നങ്ങള്‍ക്കായി വാശി പിടിക്കുന്ന കുട്ടികള്‍ക്ക പരമാവധി പറഞ്ഞുമനസ്സിലാക്കി കൊടുക്കാന്‍ ശ്രമിക്കാം. കൊച്ചുകുട്ടികളുടെ ശാഠ്യം സൂത്രമുപയോഗിച്ച് മാറ്റിയെടുക്കാം. ചെറിയ കുട്ടികള്‍ക്ക് പൊട്ടുന്നതും എളുപ്പം കേടാകുന്നതുമായ വസ്തുക്കള്‍ വാങ്ങാതിരിക്കാം.


യൂണിഫോം നേരത്തേ വാങ്ങി തയ്്പിക്കുന്നതാണ് നല്ലത്. യൂണിഫോമിന്റെ കാര്യം സ്‌കൂളില്‍ അന്വേഷിച്ച ശേഷം നേരത്തേ തന്നെ വാങ്ങി തയ്പിക്കുന്നതാണ് നല്ലത്.
 

Share Article:
tips to save money on back to school shopping

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES