ഇന്ത്യയുടെ ഡിജിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് പ്ലാറ്റ്ഫോമായ പേടിഎമ്മിന്റെ ഉപസ്ഥാപനമായ പേടിഎം മണിയുടെ പ്ലാറ്റ്ഫോമില്‍ അവധി-സ്വാതന്ത്ര വ്യാപാരം (ഫ്യൂച്ചര്‍,ഓപ്ഷന് ട്രേഡ്-എഫ് ആന്‍ഡ് ഒ) ആരംഭിക്കുന്നു. നിലവിലുള്ള ഓഹരി, ഡയറക്റ്റ് മ്യൂച്ച്വല്‍ ഫണ്ട്, ഇടിഎഫ്, ഐപിഒ, എന്‍പിഎസ്, ഓണ്‍ലൈന്‍ സ്വര്‍ണ വ്യാപാരം എന്നിവയുടെ കൂട്ടത്തിലേക്ക് പുതിയതായി എത്തുകയാണ് അവധി വ്യാപാരം. ഏറ്റവും കുറഞ്ഞ നിരക്കില്‍ പ്രതിബദ്ധതയോ, പാക്കേജോ, കരാറോ ഒന്നും ഇല്ലാതെ 10 രൂപ ബ്രോക്കറേജിലാണ് പ്ലാറ്റ്ഫോം എഫ് ആന്‍ഡ് ഒ വ്യാപാരം അവതരിപ്പിക്കുന്നത്. ഇന്‍ട്രാഡേ ചാര്‍ജായ 10 രൂപയ്ക്ക് അനുസൃതമാണിത്. ഡെലിവറി സൗജന്യവുമാണ്. വിലനിര്‍ണ്ണയ വ്യതിയാനം പരിചയസമ്പന്നര്‍ക്കും ആദ്യ വ്യാപാരികള്‍ക്കും ഫ്യൂച്ചറുകളിലും ഓപ്ഷനുകളിലും പരിധിയില്ലാതെ വ്യാപാരം നടത്തുന്നതിന് പ്രയോജനം ചെയ്യും. മികച്ച ഉല്‍പ്പന്നത്തില്‍ സുരക്ഷിതമായി അവരുടെ മൊബൈലിലും ഇടപാടു നടത്താം.
തിരഞ്ഞെടുക്കപ്പെട്ട ഉപയോക്താക്കൾക്ക് തുടക്കത്തിൽ ആൻഡ്രോയിഡിലും വെബിലും നേരത്തെ ആസസ് നൽകുന്നു. കമ്പനി ഫീഡ്ബാക്ക് എടുക്കുന്നതിന്റെ ഭാഗമായാണിത്. എല്ലാ വ്യാപാരികൾക്കുമായി ഔദ്യോഗികമായി ആഴ്ചകൾക്കുള്ളിൽ തന്നെ അവതരിപ്പിക്കാനിരിക്കുകയാണ്. പ്ലാറ്റ്ഫോമില്‍ എഫ് ആന്‍ഡ് ഒ അവതരിപ്പിക്കുന്നതോടെ അടുത്ത 18-24 മാസത്തിനുള്ളില്‍ നിത്യേനയുള്ള ടേണോവര്‍ മൊത്തത്തില്‍ 1.5 ലക്ഷം കോടി രൂപയാക്കുകയും വ്യാപാരികളുടെ എണ്ണം 10 ലക്ഷത്തിലെത്തിക്കുകയുമാണ് പേടിഎം മണിയുടെ ലക്ഷ്യം.
വ്യാപാരികള്‍ക്ക് വേണ്ട സൗകര്യങ്ങളെല്ലാം നല്‍കുന്നുണ്ടെങ്കിലും ലളിതമായ നിക്ഷേപകനോ, വ്യവസായത്തില്‍ സവിശേഷമായെത്തുന്ന പുതിയ വ്യാപാരിക്കോ സങ്കീര്‍ണതകളൊന്നും ഉണ്ടാകില്ലെന്ന് പേടിഎം ഉറപ്പു വരുത്തുന്നുണ്ട്. സാധാരണ വ്യാപാരികള്‍ മൊബൈലില്‍ ഉപയോഗിക്കുന്ന രീതികളുടെയും പഠനങ്ങളുടെയും 180ലധികം ചാര്‍ട്ടുകള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നുണ്ട്. ഏത് എഫ്എന്‍ഒ കരാറിലും ശരിയായ മുന്നറിയിപ്പുകള്‍ വ്യാപാരികള്‍ക്കു നല്‍കുന്നതാണ് പ്രൈസ് അലേര്‍ട്ട് ഫീച്ചര്‍. പേടിഎം മണി വിവിധ കണക്കുകള്‍ നല്കുമ്പോള് ഏത് കരാറിന് ഓര്‍ഡര്‍ നല്കുമ്പോഴും വ്യാപാരിക്ക് തടസമില്ലാതെ മാര്‍ജിന്‍ പരിശോധിക്കാവുന്നതാണ്. പ്ലാറ്റ്ഫോമില്‍ ഒരു കരാറോ ഓപ്ഷനോ തിരയുന്നത് വളരെ ലളിതമാണ്. പ്രത്യേകിച്ചൊരു കൂട്ടിചേര്‍ക്കലോ പട്ടികയോ ഒന്നും തിരയേണ്ട ആവശ്യമില്ല. ഓര്‍ഡര്‍ ട്രാക്ക് ചെയ്യുന്നതും നടപ്പിലാക്കുന്നതും വളരെ ലളിതമാണ്. ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും ക്ലൗഡിലുണ്ടാകും. പേടിഎമ്മിന്റെ സാങ്കേതിക നടപടികള്‍ പ്ലാറ്റ്ഫോം വേഗത്തില്‍, എത്രവലിയ അളവിലും സുഗമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നു. സാമ്പത്തിക മാനേജ്മെന്റില്‍ നിര്‍ണായകമായൊരു സാങ്കേതിക മുന്നേറ്റമാണിത്.