സ്റ്റാര്‍ട്ട് അപ്പ് ബിസിനസ് തുടങ്ങുമ്പോള്‍...

സ്റ്റാര്‍ട്ട് അപ്പ് ബിസിനസ് തുടങ്ങുമ്പോള്‍...

ബിസിനസ് തുടങ്ങി വിജയിപ്പിച്ചെടുക്കുക എന്നത് ചെറിയ ഒരു കാര്യമല്ല. എന്നാല്‍ ബിസിനസ്സിലൂടെ പണം നേടാന്‍ ആഗ്രഹിക്കുന്നവരാണ് മിക്കവരും. ഏതുതരം ബിസിനസ്സായാലും അത് വിജയകരമാക്കാന്‍ കൃത്യമായ പ്ലാനിംഗ് ആവശ്യമാണ്. ബിസിനസ് തുടങ്ങും മുമ്പെ തന്നെ പ്ലാനിംഗ് തുടങ്ങാം. 

പരമ്പരാഗത ബിസിനസ്സുകളുടെ പോലെ ഒരുപാടു നിക്ഷേപമൊന്നും വേണ്ട ഇന്നത്തെ കാലത്ത് ഒരു ഓണ്‍ലൈന്‍ ബിസിനസ് തുടങ്ങാനായി. എന്നാലും കൃത്യമായ പ്ലാനിംഗ് ആവശ്യമാണ്. നമ്മുടെ കയ്യിലുള്ള പണം ഉപയോഗിച്ച് നമുക്ക് വ്യക്തമായി അറിയാവുന്ന നമുക്കിഷ്ടമുള്ള കാര്യങ്ങളാണ് തുടങ്ങാനായി ഏറ്റവും നല്ലത്. 

ബിസിനസ് തുടങ്ങും മുമ്പെ തന്നെ കയ്യിലുള്ള പണമെല്ലാം ഓഫീസിനും മറ്റുമായി ഉപയോഗിക്കരുത്. ഒന്നുകില്‍ വീട്ടില്‍ ഇരുന്നുകൊണ്ട് തുടങ്ങാം.അല്ലെങ്കില്‍ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ഒരു വാടകമുറിയിലാകാം. 

ബിസിനസ്സിനുള്ള ചിലവ് പരമാവധി കുറയ്ക്കാന്‍ ശ്രദ്ധിക്കുക. തുടങ്ങും മുമ്പെ തന്നെ സാധനങ്ങള്‍ വാങ്ങി കൂട്ടി അനാവശ്യചിലവുണ്ടാക്കരുത്.

ബിസിനസ്സ് തുടങ്ങും മുമ്പെ എന്തെല്ലാം കാര്യങ്ങള്‍ക്ക് വ്യക്തമായ ധാരണ ഉണ്ടാക്കാം എന്നു നോക്കാം. ബിസിനസ്സ് തുടങ്ങുക എന്നുമാത്രം ചിന്തിച്ചാവരുത് ഒന്നും ചെയ്യേണ്ടത്. തുടക്കത്തിലേ തന്നെ വലിയ ലക്ഷ്യം മുന്നില്‍ കണ്ട്‌കൊണ്ട് പ്രവര്‍ത്തിക്കാം. 

പങ്കാളിത്തത്തോടെ തുടങ്ങാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ വളരെ ശ്രദ്ധിച്ച് തിരഞ്ഞെടുക്കുക. ബിസിനസ്സിന്റെ എന്തെല്ലാം കാര്യങ്ങള്‍ ആരെല്ലാം ചെയ്യണം എന്നതിനെ പറ്റിയും , ചിലവാക്കുന്ന പണത്തിന്റെ കാര്യത്തിലും , ലാഭം എങ്ങനെ പങ്കിടാം തുടങ്ങിയ കാര്യങ്ങളിലെല്ലാം വ്യക്തമായ ധാരണ തുടക്കത്തിലേ ഉണ്ടാക്കാം. തീരുമാനങ്ങള്‍ രേഖകളിലാക്കുന്നത് പിന്നീട് ഗുണകരമാകും. ബിസിനസ്സ് ലാഭത്തിലായാലും നഷ്ടത്തിലായാലും ഓരോ വ്യക്തിക്കുമുള്ള ഉത്തരവാദിത്വങ്ങള്‍ മുന്‍കൂട്ടി തീരുമാനിച്ച് മുന്നോട്ട പോകുന്നതാണ് വളരെ നല്ലത്. 

കുടുംബക്കാരേയോ കൂട്ടുകാരേയോ പാര്‍ട്ടനര്‍മാരാക്കും മുമ്പേ ഒരു പുനര്‍ചിന്തനം വളരെ നല്ലതാണ്.

മുമ്പെ പറഞ്ഞതുപോലെ തുടക്കത്തില്‍ ബിസിനസിന് എന്തുപേരു നല്‍കും , അതിന്റെ ലോഗോ എങ്ങനെയാവണം , കമ്പനി രജിസ്റ്റര്‍ ചെയ്യാന്‍ എന്തുവേണം എന്നൊക്കെ ചിന്തിച്ചു സമയം കളയരുത്. 

എന്ത് ബിസിനസ് ആണ് ചെയ്യാന്‍ പോകുന്നത് എന്നതിനെ പറ്റിയും വിപണിയിലെ സാധ്യതയെ കുറിച്ചും തുടക്കത്തില്‍ തന്നെ ശരിയായ ഒരു രൂപരേഖയുണ്ടാക്കുകയാണ് ആദ്യം വേണ്ടത്്. പേരിനേക്കാളും പ്രധാനം എന്താണ് ബിസിനസ് എന്നതും അതിന്റെ സാധ്യതകളുമാണെന്ന് മറക്കാതിരിക്കാം.

എന്താണ് നമ്മുടെ ബിസിനസ്സ് എന്നത് വളരെ ചുരുക്കത്തില്‍ തന്നെ പറയാന്‍ സാധിക്കത്തക്കവണ്ണം കൃത്യമായ രൂപമുണ്ടാക്കണം. അല്ലാ്ത്തപക്ഷം അതായിരിക്കും ഏറ്റവും വലിയ ബാധ്യത ആവുന്നത്. 

ആര്‍ക്കുവേണ്ടിയാണ് നമ്മുടെ ഉല്പന്നം എന്നതിനെപറ്റിയും അവരിലേക്ക് പ്രൊഡക്ട് എങ്ങനെ എത്തിക്കാമെന്നതിനെ സംബന്ധിച്ചും വ്യക്തമായ കണക്കുക്കൂട്ടലുകള്‍ ഉണ്ടാക്കുന്നതാണ് നല്ലത്. അതിനാവശ്യമായ ബഡ്ജറ്റ് മുന്‍കൂട്ടി തന്നെ തീരുമാനിക്കാം.

കമ്പനി രജിസ്‌ട്രേഷനും മറ്റുമായി ഒരു പാടു തുക ചിലവാക്കുന്നതിനു പകരം , അതിനെ പറ്റി വ്യക്തമായി പഠിച്ച ശേഷം ചെയ്യുക. രജിസ്‌ട്രേഷന്‍ എങ്ങനെ ചെയ്യാം , അതിന് എന്തെല്ലാം ഡോക്യുമെന്റ്‌സ് വേണം എത്ര തുക ചിലവാകും എന്നെല്ലാം ഓണ്‍ലൈനായി തന്നെ മനസ്സിലാക്കാം.
 

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES