അള്‍ട്ടിമേറ്റ് ചീസ് ടാക്കോ അവതരിപ്പിച്ച്  ടാക്കോ ബെല്‍

അള്‍ട്ടിമേറ്റ് ചീസ് ടാക്കോ അവതരിപ്പിച്ച് ടാക്കോ ബെല്‍

കൊച്ചി : ലോകത്തിലെ മുന്‍നിര മെക്സിക്കന്‍ റസ്റ്റോറന്റ് ബ്രാന്‍ഡായ ടാക്കോ ബെല്‍  അള്‍ട്ടിമേറ്റ് ചീസ് ടാക്കോ അവതരിപ്പിച്ചു. ഇതിന്റെ വെജിറ്റേറിയന്‍ വേരിയന്റിന് 179 രൂപയും നോണ്‍ വെജിറ്റേറിയന്‍ വേരിയന്റിന് 199 രൂപയുമാണ് പരിമിതകാല വില.  ഗ്രില്‍ഡ് ചീസ് ബുറിറ്റോ & ക്വസാഡില്ലയ്ക്ക് ശേഷം അവതരിപ്പിക്കുന്ന അള്‍ട്ടിമേറ്റ് ചീസ് ടാക്കോ ഉപഭോക്താക്കള്‍ക്ക് മറ്റൊരു ആഹ്ലാദകരമായ ചീസി സര്‍പ്രൈസ് നല്‍കുന്നു.

മൊസറെല്ല ചീസ് കൊണ്ട് നിറച്ച ഒരു ക്രിസ്പി, ഫ്‌ലാക്കി ഷെല്ലിനൊപ്പം രണ്ട് ബ്ലെന്‍ഡ് ചീസും മുകളില്‍ ടാക്കോ ബെല്ലിന്റെ സിഗ്‌നേച്ചര്‍ എക്‌സോട്ടിക് ചേരുവകളായ ഫാജിറ്റ വെജ് അല്ലെങ്കില്‍ ഗ്രില്‍ഡ് ചിക്കന്‍, ലെറ്റൂസ്, ഫിയസ്റ്റ സല്‍സ, ക്രീം ഹബനീറോ സോസ് എന്നിവ ചേര്‍ത്തതാണ് അള്‍ട്ടിമേറ്റ് ചീസ് ടാക്കോ.
ഞങ്ങളുടെ മെനുവിലെ ഏറ്റവും പുതിയ കൂട്ടിച്ചേര്‍ക്കല്‍ എല്ലാ ചീസ് പ്രേമികള്‍ക്കും അതുപോലെ തന്നെ പുതിയ പാചകരീതികള്‍  പരീക്ഷിക്കുന്നവര്‍ക്കും മികച്ച ട്രീറ്റായിരിക്കുമെന്ന്  വിശ്വസിക്കുന്നതായി ടാക്കോ ബെല്ലിന്റെ ഇന്ത്യയിലെ എക്സ്‌ക്ലൂസീവ് ഫ്രാഞ്ചൈസി പങ്കാളിയായ ബര്‍മന്‍ ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍ ഗൗരവ് ബര്‍മന്‍ പറഞ്ഞു.


ഡിസംബര്‍ 2021 - ഫെബ്രുവരി 2022 വരെയുള്ള  പരിമിതമായ സമയത്തേക്ക്  ഓണ്‍ലൈന്‍, കോണ്‍ടാക്റ്റ്ലെസ്സ് ഡൈന്‍-ഇന്‍, ടേക്ക്-എവേ തുടങ്ങി  എല്ലാ പ്ലാറ്റ്ഫോമുകളിലും ലഭ്യമാണ് .

Share Article:
Taco bell presents ultimate cheese taco

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES