ഗോദ്റജ് കൺസ്യൂമര്‍ പ്രൊഡക്ട്സ് തറ വൃത്തിയാക്കുന്നതും അണുവിമുക്തമാക്കുന്നതിനുമുള്ള പ്രൊക്ലീൻ ലായനി അവതരിപ്പിച്ച് ക്ലീനിംഗ് വിഭാഗത്തിലേക്ക് കടന്നിരിക്കുന്നു. പ്രോക്ലീൻ ടോയ്ലറ്റ് ക്ലീനർ, പ്രോക്ലീൻ ബാത്ത്റൂം ക്ലീനർ, പ്രോക്ലീൻ ഫ്ലോർ ക്ലീനർ തുടങ്ങി മൂന്ന് ഉല്പന്നങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്.
കോവിഡ് സാഹചര്യത്തിൽ വീട് വൃത്തിയാക്കുന്നതിന്‍റെ ആവശ്യം വർധിച്ചിരിക്കുന്നതിനാലാണ് പ്രോക്ലീൻ അവതരിപ്പിക്കാൻ കാരണം. അണുക്കളില്‍ നിന്നും സംരക്ഷണം നല്‍കുകയാണ് ലക്ഷ്യം. 'ഏറ്റവും മികച്ച വിലയില്‍ നിലവാരമുള്ള ഉല്‍പ്പന്നം' അതാണ് ബ്രാന്‍ഡിന്റെ വില്‍പ്പന തത്വം.
എസി നീല്‍സണ്‍ കണക്കു പ്രകാരം 2600 കോടി രൂപ മൂല്യം വരുന്നതാണ് ഹോം ക്ലീനിങ് ഉല്‍പ്പന്നങ്ങളുടെ വിപണി. പരമ്പരാഗതമായി ഉപയോഗിച്ചു വരുന്ന ഫീനൈല്‍ പോലുള്ള ഉല്‍പ്പന്നങ്ങളില്‍ നിന്നും കൂടുതല്‍ വഴക്കമുള്ള പുതുതലമുറ ഉല്‍പ്പന്നങ്ങളാണ് ഉപഭോക്താക്കള്‍ തേടുന്നത്.
നിത്യോപയോഗത്തിന് അനുയോജ്യമായ പ്രോക്ലീന്‍ 99.99 ശതമാനം അണുക്കളെയും നശിപ്പിക്കുന്നു. ടോയിലറ്റിലെ കടുത്ത കറകളെ അകറ്റുന്നു. ഫ്‌ളോര്‍ ക്ലീനര്‍ നീണ്ടു നില്‍ക്കുന്ന സുഗന്ധവും (ലാവെണ്ടര്‍, സിട്രസ്) നല്‍കുന്നു. ഗോദ്‌റെജ് പ്രോക്ലീന്‍ ടോയിലറ്റ് ക്ലീനര്‍ 500 മില്ലി 86 രൂപയ്ക്കും ഒരു ലിറ്റര്‍ 168 രൂപയ്ക്കും ലഭിക്കും. ഗോദ്‌റെജ് പ്രോക്ലീന്‍ ബാത്ത്‌റൂം ക്ലീനര്‍ 500 മില്ലിക്ക് 91 രൂപയും ലിറ്ററിന് 172 രൂപയുമാണ്. ഗോദ്‌റെജ് പ്രോക്ലീന്‍ ഫ്‌ളോര്‍ ക്ലീനര്‍ 500മില്ലിക്ക് 93 രൂപയും ലിറ്ററിന് 179 രൂപയുമാണ്. എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും ഓഫറുകളുമുണ്ട്. 500 മില്ലി പാക്കുകള്‍ രണ്ടെണ്ണം വാങ്ങിയാല്‍ ഒരെണ്ണം സൗജന്യമാണ്. ഒരു ലിറ്റര്‍ പാക്കിനൊപ്പം 500 മില്ലിയും ലഭിക്കും. റീട്ടെയില്‍ സ്റ്റോറുകളിലും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും ഗോദ്‌റെജ് പ്രോക്ലീന്‍ ലഭ്യമാണ്.
ഇന്ത്യന്‍ ഉപഭോക്താക്കള്‍ കൂടുതല്‍ ശുചിത്വ ബോധമുള്ളവരായിരിക്കുകയാണെന്നും പകര്‍ച്ചവ്യാധി തടയുന്നതിനായി ശുചീകരണ ഉല്‍പ്പന്നങ്ങള്‍ക്ക് ഡിമാന്‍ഡ് ഏറിയെന്നും മികച്ച വിലയില്‍ വിശ്വാസ യോഗ്യമായ ഉല്‍പ്പന്നങ്ങള്‍ നല്‍കുകയാണ് ഗോദ്‌റെജ് പ്രോക്ലീന്‍ അവതരിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്നും ഗോദ്‌റെജ് കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്‌സ് ലിമിറ്റഡ് ഇന്ത്യ, സാര്‍ക്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുനില്‍ കതാരിയ പറഞ്ഞു.