5ജി പരീക്ഷണങ്ങളില്‍ മികച്ച വേഗത കൈവരിച്ച് വി

5ജി പരീക്ഷണങ്ങളില്‍ മികച്ച വേഗത കൈവരിച്ച് വി

കൊച്ചി: മുന്‍നിര ടെലികോം സേവന ദാതാക്കളായ വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് (വിഐഎല്‍) മഹാരാഷ്ട്രയിലെ പൂനെ, ഗുജറാത്തിലെ ഗാന്ധിനഗര്‍ എന്നീ നഗരങ്ങളില്‍ 5ജി പരീക്ഷണങ്ങള്‍ ആരംഭിച്ചു. സര്‍ക്കാര്‍ അനുവദിച്ച 5ജി സ്പെക്ട്രത്തില്‍, കമ്പനിക്ക് സാങ്കേതികവിദ്യ ലഭ്യമാക്കുന്നവരുമായി ചേര്‍ന്നാണ്  പരീക്ഷണം നടത്തുന്നത്.

പൂനെ നഗരത്തില്‍, പുതു തലമുറ ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് റേഡിയോ ആക്സസ് നെറ്റ് വര്‍ക്കായ ക്ലൗഡ് കോര്‍ എന്ന എന്‍ഡ്-ടു-എന്‍ഡ് ക്യാപ്റ്റീവ് നെറ്റ്വര്‍ക്കിന്‍റെ ലാബ് സജ്ജീകരണത്തിലാണ് വി അതിന്‍റെ 5ജി ട്രയല്‍ വിന്യസിച്ചിരിക്കുന്നത്. ഈ പരീക്ഷണത്തില്‍ എംഎംവേവ് സ്പെക്ട്രം ബാന്‍ഡില്‍ വളരെ താഴ്ന്ന ലേറ്റന്‍സിയോടെയാണ് 3.7 ജിബിപിഎസില്‍ കൂടുതല്‍ വേഗത കൈവരിച്ചത്.

5ജി നെറ്റ്വര്‍ക്ക് പരീക്ഷണങ്ങള്‍ക്കായി പരമ്പരാഗത 3.5 ജിഗാഹെര്‍ട്സ്  സ്പെക്ട്രം ബാന്‍ഡിനൊപ്പം 26 ജിഗാഹെര്‍ട്സ് പോലുള്ള ഉയര്‍ന്ന എംഎംവേവ് ബാന്‍ഡുകളാണ് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് വിയ്ക്ക് അനുവദിച്ചിട്ടുണ്ട്. 3.5 ജിഗാഹെര്‍ട്സ് 5ജി ബാന്‍ഡ് ട്രയല്‍ നെറ്റ്വര്‍ക്കില്‍ 1.5 ജിബിപിഎസ് വരെ ഡൗണ്‍ലോഡ് വേഗതയും കൈവരിച്ച വി അത്യാധുനിക 5ജി സാങ്കേതികവിദ്യാ ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് ഈ നേട്ടങ്ങള്‍ സ്വന്തമാക്കിയത്.

സര്‍ക്കാര്‍ അനുവദിച്ച 5ജി സ്പെക്ട്രം ബാന്‍ഡിലെ പ്രാരംഭ പരീക്ഷണങ്ങളില്‍ ഇത്രയും മികച്ച വേഗതയും കാര്യക്ഷമതയും കൈവരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നുവെന്നും രാജ്യത്തെ ഏറ്റവും വേഗതയേറിയ 4ജിയോടൊപ്പം  ഇപ്പോള്‍ 5ജിയും സാധ്യമാക്കിക്കൊണ്‍ണ്ട് ഭാവി ഭാരതത്തിന്‍റെ സംരംഭങ്ങള്‍ക്കും ഉപയോക്താക്കള്‍ക്കും യഥാര്‍ഥ ഡിജിറ്റല്‍അനുഭവം ലഭ്യമാക്കുന്നതിന് വി അടുത്ത തലമുറ 5ജി സാങ്കേതിക വിദ്യ പരീക്ഷിക്കുകയാണെന്ന് വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന്‍റെ സിടിഒ ജഗ്ബീര്‍ സിംഗ് പറഞ്ഞു

Keralafinance
Technology
Share Article:
Vodafone Idea (Vi) claimed to have achieved a peak 5G data speed

RECOMMENDED FOR YOU:

no relative items