രാജ്യത്തെ ആദ്യ  സ്‌നാപ്ഡ്രാഗൺ ഫ്‌ളാഗ്ഷിപ്പുമായി റിയല്‍മി ജിടി 7 പ്രോ പുറത്തിറങ്ങി

രാജ്യത്തെ ആദ്യ സ്‌നാപ്ഡ്രാഗൺ ഫ്‌ളാഗ്ഷിപ്പുമായി റിയല്‍മി ജിടി 7 പ്രോ പുറത്തിറങ്ങി

കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ഫ്‌ളാഗ്ഷിപ്പ് ചിപ്‌സെറ്റുമായി റിയല്‍മി ജിടി 7 പ്രോ പുറത്തിറങ്ങി. ബോണ്‍ ടു എക്‌സൈറ്റഡ് എന്ന മുദ്രാവാക്യവുമായാണ് റിയല്‍മിയുടെ ജിടി ജനറേഷനുകള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. 

ഫോട്ടോഗ്രഫി പ്രേമികള്‍ക്ക് റിയല്‍മി ജിടി 7 പ്രൊ സോണി ഐഎംഎക്‌സ്882 പെരിസ്‌കോപ്പ് ക്യാമറയാണ് അവതരിപ്പിക്കുന്നത്. അതോടൊപ്പം എഐ അണ്ടര്‍വാട്ടര്‍ ഫോട്ടോഗ്രഫി മോഡും അവതരിപ്പിക്കുന്നു. 

സാംസങ് ഡിസ്‌പ്ലേയോടൊപ്പം റിയല്‍ വേളള്‍ഡ് ഇകോ ഡിസ്‌പ്ലേയും അവതരിപ്പിക്കുന്നു. മികച്ച ദൃശ്യാനുഭവങ്ങള്‍ക്ക് ഡോള്‍ബി വിഷന്‍ ഉള്‍പ്പെടെയുള്ള ഫീച്ചറുകളും കാഴ്ചയുടെ വിശദാംശങ്ങളും ജിടി 7 പ്രോ പ്രകടമാക്കുന്നു. 

എഐ സ്‌കെച്ച് ടു ഇമേജ് ഫീച്ചര്‍ ഉപയോഗിച്ച് ലളിതമായ സ്‌കെച്ചുകളെ വിശദമായ ചിത്രങ്ങളാക്കി മാറ്റുന്ന നെക്‌സ്റ്റ് 7 പ്രോയും ജിടി 7 പ്രോ അവതരിപ്പിക്കുന്നു. കൂടാതെ എഐ മോഷന്‍ ഡെബ്ലര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ഫോട്ടോഗ്രഫി അനുഭവം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ചലിക്കുന്നതോ നിശ്ചലമോ ആയ ഷോട്ടുകളിലെ മങ്ങല്‍ കുറക്കുന്നതിന് ഇന്റലിജന്റ് അല്‍ഗോരിതവും ഉപയോഗപ്പെടുത്തുന്നു. 

ഫ്‌ളാഷ് സ്‌നാപ് മോഡ്, എഐ സൂം അള്‍ട്രാ ക്ലാരിറ്റി എന്നിവയുള്ള എഐ അള്‍ട്രാ ക്ലിയര്‍ സ്‌നാപ് ക്യാമറയാണ് ഉപയോഗിക്കുന്നത്. മികച്ച 5800എംഎഎച്ച് ബാറ്ററി, 120 വാട്‌സ് സൂപര്‍വൂക് ചാര്‍ജിംഗ് കോമ്പിനേഷന്‍ ദീര്‍ഘകാല ബാറ്ററി ലൈഫ് എന്നിവയും വാഗ്ദാനം ചെയ്യുന്നു. 

മാര്‍സ് ഓറഞ്ച്, ഗാലക്‌സി ഗ്രേ നിറങ്ങളിലും 12ജിബി+256 ജിബി, 16ജിബി+ 512 ജിബി സ്‌റ്റോറേജ് വേരിയന്റുകളുമാണ് ജിടി 7 പ്രോയ്ക്കുള്ളത്. 56999, 62999 എന്നിങ്ങനെയാണ് റിയല്‍മി ജിടി 7 പ്രോയുടെ വില.

Keralafinance
Technology
Share Article:
realme unveils India’s First Snapdragon 8 Elite Flagship, realme GT 7 Pro starting from INR 56,999

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES