ആറ് മാസത്തിനിടെ 10 ലക്ഷം യൂസര്‍മാര്‍; ഡിജിബോക്‌സിന് വന്‍ കുതിപ്പ്

ആറ് മാസത്തിനിടെ 10 ലക്ഷം യൂസര്‍മാര്‍; ഡിജിബോക്‌സിന് വന്‍ കുതിപ്പ്

ഇന്ത്യയിലെ ആദ്യ തദ്ദേശീയ ക്ലൗഡ് സ്റ്റോറെജ് അധിഷ്ടിത ഡിജിറ്റല്‍ അസറ്റ് മാനേജ്മെന്റ് പ്ലാറ്റ്ഫോം ആയ ഡിജിബോക്സ് ആറു മാസം കൊണ്ട് 10 ലക്ഷത്തിലേറെ ഉപയോക്താളെ സ്വന്തമാക്കി. നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത് 2020 ഡിസംബറിലാണ് ഡിജിബോക്സ് അവതരിപ്പിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ ഭാരത്, വോക്കല്‍ ഫോര്‍ ലോക്കല്‍ പദ്ധതികളുടെ ഭാഗമായാണ് പൂര്‍ണമായും ഇന്ത്യന്‍ ആയ ക്ലൗഡ് സ്റ്റോറേജ്, സാസ് സേവനങ്ങളുമായി ഡിജിബോക്സ് അവതരിപ്പിച്ചത്. സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്ന സ്റ്റോറേജ് സംവിധാനമാണിത്.

''കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആരംഭിച്ച ഡിജിബോക്സിനു  ഇതിനകം തന്നെ രാജ്യത്താകമാനം ഒരു ദശലക്ഷത്തിലധികം ഉപയോക്താക്കളെ നേടാന്‍ സാധിച്ചു. എട്ട് ഇന്ത്യന്‍ ഭാഷകളില്‍ എല്ലാ ഡിവൈസുകളിലും ലഭ്യമായ രീതിയില്‍ ലളിതവും സമഗ്രവുമായ ഡിജിറ്റല്‍ സ്‌റ്റോറേജ് സൗകര്യമൊരുക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഈ വര്‍ഷാവസാനത്തോടെ ഡിജിബോക്സ് 20 ലക്ഷം  ഉപയോക്താക്കളിലെത്തുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്'  ഡിജിബോക്സ് സിഇഒ അര്‍നബ് മിത്ര പറഞ്ഞു.

പ്രതിമാസ, വാര്‍ഷിക നിരക്കുകളില്‍ ഡിജിബോക്സ് സേവനം ലഭ്യമാണ്. ഏറ്റവും കുറഞ്ഞ മാസ നിരക്ക് 30 രൂപയാണ്. സമ്പൂര്‍ണ്ണ ക്ലൗഡ് സ്റ്റോറേജ്  ആയ ഡിജിബോക്‌സ് മികച്ച ഡേറ്റ സുരക്ഷ ഉറപ്പുവരുത്തുന്നു. ഡേറ്റയുടെ പൂര്‍ണ അവകാശം സംരക്ഷിച്ചു കൊണ്ടു തന്നെ അത് പങ്കാളികളുമായും സമൂഹ മാധ്യമങ്ങളിലും ഷെയര്‍ ചെയ്യാനും കഴിയും. ലളിതമായും വേഗത്തിലും ഫയല്‍ ട്രാന്‍സ്ഫറിന് സഹായിക്കുന്ന ഇന്‍സ്റ്റഷെയര്‍ എന്ന ഫീച്ചറും ഡിജിബോക്‌സിലുണ്ട്. വലിയ ഡോക്യൂമെന്റുകള്‍, ഹൈ റെസലൂഷന്‍ ചിത്രങ്ങള്‍, പിഡിഎഫ് തുടങ്ങിയവ ഇതുവഴി ഉടനടി കൈമാറാം. രണ്ടു ജിബി സൗജന്യ സ്റ്റോറേജും ലഭ്യമാണ്. 45 ദിവസം വരെ ഈ ഫലയുകള്‍ ഡിജിബോക്‌സിലുണ്ടാകും.

Keralafinance
Technology
Share Article:
10 lakh users within 6 monts, digibox becomes popular

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES