ഞെട്ടണ്ട, സംഗതി സത്യമാണ്. മരിച്ചു കൊണ്ടിരിക്കുന്ന ഇമെയില്‍ സംവിധാനത്തിനെ പിടിച്ചു നിര്‍ത്താനാണ് യാഹു ഈ പൊടിക്കൈയുമായി ഇറങ്ങിയിരിക്കുന്നത്. ജിമെയില്‍, ഗൂഗിള്‍ ആപ്പ് തുടങ്ങിയവരെ യാഹുമെയിലുമായി ഘടിപ്പിക്കാനുള്ള സൗകര്യം നിലവില്‍ വന്നു കഴിഞ്ഞു.
ഔട്ട് ലുക്ക്, ഹോട്ട് മെയില്‍, എഒഎല്‍ എക്കൗണ്ടുകളെ ആഡ് ചെയ്യാന്‍ യാഹു നേരത്തെ തന്നെ അനുവദിച്ചിരുന്നു. ഈ സൗകര്യം വെബ്ബിനൊപ്പം യാഹുവിന്റെ ആന്‍ഡ്രോയ്ഡ് ഐഒഎസ് ആപ്പുകളിലും ലഭ്യമായിരിക്കും. ഇനി പാസ് വേര്‍ഡുകള്‍ ആലോചിച്ച് തല പുണ്ണാക്കണ്ട, യാഹു മെയില്‍ ഒരു ഇമെയില്‍ ക്ലൈന്റിനെ പോലെ നിങ്ങളെ സഹായിക്കും.