പിഎന്‍ബി ഇ-ക്രെഡിറ്റ് കാര്‍ഡുമായി പഞ്ചാബ് നാഷണല്‍ ബാങ്ക്

പിഎന്‍ബി ഇ-ക്രെഡിറ്റ് കാര്‍ഡുമായി പഞ്ചാബ് നാഷണല്‍ ബാങ്ക്

 രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) ഭൗതിക ക്രെഡിറ്റ് കാര്‍ഡിന്റെ ഡിജിറ്റല്‍ പതിപ്പായ പിഎന്‍ബി ഇ-ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ചു.

പിഎന്‍ബി ഉപഭോക്താക്കള്‍ക്ക് കാര്‍ഡ് കൊണ്ടു നടക്കാതെ തന്നെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിലും വ്യാപാരി വെബ്‌സൈറ്റിലും ഇനി ഇ-ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇടപാടുകള്‍ നടത്താം.


പിഎന്‍ബി ജീനീ മൊബൈല്‍ ആപ്പിലെ ഇ-ക്രെഡിറ്റ് സൗകര്യങ്ങളിലൂടെ പിഎന്‍ബി ഇ-ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ അറിയുകയും ചെയ്യാം. നിലവിലുള്ള പിഎന്‍ബി ഉപഭോക്താക്കള്‍ പിഎന്‍ബി ജീനീ ഏറ്റവും പുതിയ ആപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്താല്‍ മതിയാകും. ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും ലഭ്യമാണ്.


ഉപഭോക്താക്കള്‍ക്ക് രാജ്യാന്തര/ആഭ്യന്തര ആവശ്യങ്ങള്‍ക്കായി കാര്‍ഡ് ആക്റ്റിവേറ്റ് ചെയ്യാനും പിഎന്‍ബി ജീനീ ആപ്പ് സഹായിക്കും. എടിഎമ്മിലെ ഇടപാട് പരിധി ഉയര്‍ത്താനും ഇ-കൊമേഴ്‌സ്, പിഒഎസ്, കോണ്‍ടാക്റ്റ്‌ലെസ് പേയ്‌മെന്റ് തുടങ്ങിയ ഇടപാടുകള്‍ക്കും സഹായിക്കും.

Share Article:
PNB launched e-credit card

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES