പ്രോമാക്സ് ഇന്ത്യ റീജിയണൽ അവാർഡിൻ്റെ തിളക്കത്തിൽ സീ കേരളം

പ്രോമാക്സ് ഇന്ത്യ റീജിയണൽ അവാർഡിൻ്റെ തിളക്കത്തിൽ സീ കേരളം

കൊച്ചി: മലയാളീ പ്രേക്ഷകരുടെ ഇഷ്ട ചാനലായ സീ കേരളത്തിൻ്റെ നേട്ടങ്ങളുടെ പട്ടികയിൽ മറ്റൊരു പൊൻതൂവൽ കൂടി. പ്രോമാക്സ് ഇന്ത്യ റീജിയണൽ അവാർഡിൻ്റെ വിവിധ വിഭാഗങ്ങളിൽ മൂന്നു  ഗോൾഡ് അവാർഡും  ഒരു  സിൽവർ അവാർഡുമടക്കം ഏറെ പ്രശംസയർഹിക്കുന്ന  നേട്ടമാണ് സീ കേരളം സ്വന്തമാക്കിയിരിക്കുന്നത് . ഇന്ത്യയിലെ ഏറ്റവും മികവ് തെളിയിക്കുന്ന ചാനലുകൾക്ക് നൽകുന്ന പുരസ്കാരങ്ങളിലൊന്നാണ് പ്രോമാക്സ് ഇന്ത്യ റീജിയണൽ അവാർഡുകൾ.  ഓൺ-എയർ പ്രമോഷൻ, ബ്രാൻഡിംഗ്, പരസ്യങ്ങൾ എന്നിവയിലെ മികവ് പ്രോമാക്സ് അവാർഡുകൾ അംഗീകരിക്കുന്നു

സ്ത്രീകൾക്ക് യഥാർത്ഥ തുല്യത കൈവരിക്കണമെങ്കിൽ ‘മാറ്റം’ വീടുകളിൽ നിന്ന് തന്നെ ആരംഭിക്കേണ്ടതിന്റെ ആവശ്യകതയെ   എടുത്തുകാണിച്ച  സീ കേരളം ചാനലിലെ വനിതാദിന  ക്യാമ്പയിൻ മികച്ച ബ്രാൻഡ് ഇമേജ്, മികച്ച ക്യാമ്പയിൻ പ്രമേയം എന്നീ വിഭാഗങ്ങളിൽ ഗോൾഡ് അവാർഡും, ഏറ്റവും മികച്ച മാർക്കറ്റിംഗ് സംരംഭ വിഭാഗത്തിൽ സിൽവറും കരസ്ഥമാക്കി. കൂടാതെ സ്വാതന്ത്ര്യദിനത്തിൽ അവതരിപ്പിച്ച ചാനൽ പ്രോമോക്ക് മികച്ച  ചിൽഡ്രൻ പ്രോമോവിഭാഗത്തിൽ ഗോൾഡ് അവാർഡും സ്വന്തമായി. "നെയ്തെടുക്കാം ഭാവിയിലെ വിസ്മയങ്ങളെ" എന്ന പ്രമേയത്തിൽ അവതരിപ്പിച്ച സ്വാതന്ത്ര്യദിനത്തിലെ ചിൽഡ്രൻ പ്രോമോ ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

കേരളത്തിലെ ലോക്ക്ഡൗണ് നിയന്ത്രണങ്ങളിൽ  ഷൂട്ടിംഗ് താല്ക്കാലികമായി നിര്ത്തിവെച്ചിരിക്കുകയാണെങ്കിലും പ്രേക്ഷകരുമായുള്ള ഊഷ്മള ബന്ധം നിലനിർത്താൻ സീ കേരളം ചാനൽ  വൈവിധ്യമാർന്ന  പരിപാടികളാണ് അവതരിപ്പിച്ചു വരുന്നത്. സമാനതകളില്ലാത്ത വ്യത്യസ്തമായ പരിപാടികളും അവതരണശൈലിയും ചാനലിന്റെ മാറ്റു കൂട്ടുന്നു.   സ്വന്തം വീടുകളിലിരുന്നുകൊണ്ട് തന്നെ പ്രേക്ഷകരോട് സംവദിക്കാനും വിശേഷങ്ങള് പങ്കുവെക്കുവാനും സീ കേരളം താരങ്ങളും സമയം കണ്ടെത്തുന്നുണ്ട്.

Keralafinance
News
Share Article:
zee keralam bags promax India regional award

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES