പുതിയ വെബ്‌സൈറ്റുമായി ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്

പുതിയ വെബ്‌സൈറ്റുമായി ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്

 കൊച്ചി: ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി പുനര്‍രൂപകല്‍പന ചെയ്ത വെബ്‌സൈറ്റ് www.indusind.com ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് അവതരിപ്പിച്ചു. ഡെസ്‌ക്‌ടോപ്പ്, ലാപ്‌ടോപ്പ്, മൊബൈല്‍, ടാബ് തുടങ്ങിയ ഉപകരണങ്ങളിലെല്ലാം കൂടുതല്‍ സൗകര്യപ്രദവും ലളിതവുമായ ബാങ്കിങ് ഇടപെടലുകളാണ് പുതിയ വെബ്‌സൈറ്റ്, ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. 
      മികച്ച ഇന്‍ക്ലാസ് ഡിസൈന്‍ അധിഷ്ഠിതമായ വെബ്‌സൈറ്റ,് പ്രമുഖ ക്വാഡ്രന്റ് കാന്റ്റെന്റ്റ് മാനേജുമെന്റ് പ്ലാറ്റ്‌ഫോമുകളിലൊന്നായ അഡോബ് എക്‌സ്പീരിയന്‍സ് മാനേജറിന്റെ ഏറ്റവും പുതിയ പതിപ്പിലാണ് പ്രവര്‍ത്തിക്കുക. ബാങ്കിന്റെ വിവിധ ഉല്‍പ്പന്നങ്ങളിലേക്കും സേവനങ്ങളിലേക്കും സുഗമമായി പ്രവേശിക്കാന്‍ പുതിയ വെബ്‌സൈറ്റ്  ഉപയോക്താക്കളെ പ്രാപ്തരാക്കും. അതുവഴി ഉപഭോക്താക്കളുടെ മുന്‍ഗണനകളെ അടിസ്ഥാനമാക്കി ഓഫറുകള്‍ ക്യൂറേറ്റ് ചെയ്യാനും ബാങ്കിന് സാധിക്കും. കാഴ്ച പരിമിതിയുള്ള ഉപയോക്താക്കള്‍ക്ക് സുഗമമായ ബ്രൗസിങ് അനുഭവം വാഗ്ദാനം ചെയ്യുന്ന നിരവധി സവിശേഷതകളും പുതിയ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
        കസ്റ്റമൈസ്ഡ് എക്‌സ്പീരിയന്‍സ്, മികച്ച വിഷ്വല്‍ അപ്പീല്‍, ഫോണ്ട് സൈസ് ക്രമീകരണം, കാഴ്ച പരിമിതിയുള്ള ഉപഭോക്താക്കള്‍ക്കായി ചിത്രങ്ങള്‍ക്ക് ബദലായുള്ള വാചക ക്രമീകരണം, മെച്ചപ്പെട്ട നാവിഗേഷന്‍ തുടങ്ങിയവയാണ് പുനര്‍രൂപകല്‍പന ചെയ്ത വെബ്‌സൈറ്റിന്റെ പ്രധാന സവിശേഷതകള്‍.

Keralafinance
News
Share Article:
IndusInd Bank announced the launch of its redesigned website www.indusind.com to offer customers with an enhanced experience across devices such as desktops, laptops, mobile phones and tablets.

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES