ൊച്ചി: ഐഡിഎഫ്‌സി അസറ്റ് മാനേജ്‌മെന്റ് കമ്പനി ഫിക്‌സഡ് ഇന്‍കം ഫണ്ട് മാനേജ്‌മെന്റ് ടീമിന്റെ സീനിയര്‍ ഫണ്ട് മാനേജരായി ഗൗതം കൗളിനെ നിയമിച്ചു. 20 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള കൗള്‍ തന്റെ പരിചയ വൈദഗ്ധ്യം സ്ഥിര വരുമാനം കൈകാര്യം ചെയ്യുന്നതില്‍ ഉപയോഗിക്കും. സജിവവും നിഷ്‌ക്രിയവുമായ തന്ത്രങ്ങളില്‍ കൗള്‍ നേരത്തെ 27,000 കോടി രൂപയുടെ ആസ്തികള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ബികോമും എംബിഎയും കരസ്ഥമാക്കിയിട്ടുള്ള കൗള്‍ പ്രമുഖ സെക്യൂരിറ്റീസ്, അസറ്റ് മാനേജ്‌മെന്റ് കമ്പനികളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഐഡിഎഫ്‌സി കോര്‍പറേറ്റ് ബോണ്ട് ഫണ്ട്, ഐഡിഎഫ്‌സി ബാങ്കിങ്, പിഎസ്യു ഡെബ്റ്റ് ഫണ്ട് എന്നിവ സുയാഷ് ചൗധരിയോടൊപ്പം കൗള്‍ മാനേജ് ചെയ്യും. ഐഡിഎഫ്‌സി ഗില്‍റ്റ് 2027, 2028 ഇന്‍ഡക്‌സ് ഫണ്ടുകളും കൗളിന്റെ മേല്‍നോട്ടത്തിലായിരിക്കും. ഹര്‍ഷല്‍ ജോഷിയായിരിക്കും ഇവിടെ പങ്കാളി. ഐഡിഎഫ്‌സി മണി മാനേജര്‍ ഫണ്ട് ബ്രിജേഷ് ഷായോടൊപ്പം കൈകാര്യം ചെയ്യും.