പണമിടപാടുകൾ നടത്തണേൽ ഇനി ചിപ്പ് കാർഡ് നിർബന്ധം

പണമിടപാടുകൾ നടത്തണേൽ ഇനി ചിപ്പ് കാർഡ് നിർബന്ധം

 ' മാഗ്നറ്റിക്ക് സ്ട്രൈപ്പ് 'കാര്‍ഡുകള്‍ക്ക് 2019 ജനുവരി ഒന്ന് മുതല്‍ നിരോധനം ഏർപ്പെടുത്തുന്നു. എടിഎം കാര്‍ഡുകളുടെ ഇപ്പോള്‍ അടിക്കടിയുള്ളഉണ്ടാകുന്ന ​ഗുരുതര സുരക്ഷാ വീഴ്ച പരിഹരിക്കാനായാണ് ഇത്തരം  മാഗ്‌നറ്റിക്ക് കാര്‍ഡുകള്‍ക്ക് ബാങ്കുകള്‍ഇപ്പോൾ  നിരോധനം  ഏര്‍പ്പെടുത്തുന്നത്. 

ഇനി മുതൽ പഴയ കാര്‍ഡുകള്‍ ഉപയോഗിച്ചാല്‍2 018 ന് ശേഷം  പണമിടപാടുകള്‍ സാദ്ധ്യമാകില്ലെന്നാണ് റിസര്‍വ് ബാങ്ക്  ഇപ്പോൾ അറിയിച്ചിരിക്കുന്നത്.

മാഗ്‌നറ്റിക്ക് സ്ട്രൈപ് കാര്‍ഡുകള്‍ക്ക് പകരം ചിപ്പുള്ള കാര്‍ഡുകള്‍ സൗജന്യമായി മാറ്റിക്കൊടുക്കണമെന്നാണ്  ബാങ്കുകള്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് നിലവിലുള്ള  റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം. എസ്ബിഐ ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ കാര്‍ഡുകള്‍ ഉപഭോക്താക്കൾക്ക് മാറ്റിക്കൊടുക്കാന്‍ ആരംഭിച്ചു കഴിഞ്ഞു. 

ചിപ്പുള്ള കാര്‍ഡുകളാണ് 2015 ഒക്ടോബര്‍ മുതല്‍  ബാങ്കുകള്‍ വഴി നല്‍കാറുള്ളത്. തട്ടിപ്പ് തടയുകയാണ് പുതിയ കാര്‍ഡുകളുടെ പ്രധാന ലക്ഷ്യം എന്ന് വ്യക്തമാക്കുന്നു. ഡെബിറ്റ് കാര്‍ഡുകളിലും ക്രെഡിറ്റ് കാര്‍ഡുകളിലും ചിപ്പ് നിര്‍ബന്ധമാക്കും. ഡിസംബര്‍ 31നുള്ളില്‍ തന്നെ പോസ്റ്റ് വഴിയോ മറ്റോ ലഭിക്കുന്ന പുതിയ ചിപ്പ് കാര്‍ഡ് ആക്റ്റിവേറ്റ് ചെയ്യേണ്ടതുമാണെന്നാണ് റിസര്‍വ്വ് ബാങ്ക് അറിയിച്ചിരിക്കുന്നത്.

Share Article:
chip cards are compulsory for all money transactions

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES