വി-ഗാര്‍ഡ് ബിഗ് ഐഡിയ ദേശീയ മത്സര ജേതാക്കളെ പ്രഖ്യാപിച്ചു

വി-ഗാര്‍ഡ് ബിഗ് ഐഡിയ ദേശീയ മത്സര ജേതാക്കളെ പ്രഖ്യാപിച്ചു

മികവുറ്റ യുവ സാങ്കേതിക, ബിസിനസ് പ്രതിഭകളെ കണ്ടെത്താന്‍ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് വര്‍ഷംതോറും ദേശീയ തലത്തില്‍ നടത്തിവരാറുള്ള ബിഗ് ഐഡിയ മത്സര വിജയികളെ പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ ബിഗ് ഐഡിയ ബിസിനസ് പ്ലാന്‍ മത്സരത്തില്‍ ഐഐഎം നാഗ്പൂര്‍ ഒന്നാം സ്ഥാനം നേടി. ഗോവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്റ് ഒന്നാം റണ്ണര്‍ അപ്പും ഐഐഎം വിശാഖപട്ടണം രണ്ടാം റണ്ണര്‍ അപ്പുമായി തെരഞ്ഞെടുത്തു. എസ്.സി.എം.എച്.ആര്‍.ഡി പൂനെ, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ മാനേജ്‌മെന്റ്, ആനന്ദ് എന്നീ സ്ഥാപനങ്ങള്‍ പ്രത്യേക ജൂറി പുരസ്‌ക്കാരം നേടി. രാജ്യത്ത് പ്രമുഖ ബിസിനസ് സ്‌കൂളുകളില്‍ നിന്നായി 264 ടീമുകളാണ് മാറ്റുരച്ചത്. അന്തിമ ഘട്ടത്തിലെത്തിയ 22 ടീമുകളില്‍ നിന്നാണ് വിജയികളെ തെരഞ്ഞെടുത്തത്. ഒന്നാം സ്ഥാന നേടിയ ടീമിന് രണ്ടു ലക്ഷം രൂപ സമ്മാനത്തുക ലഭിച്ചു. രണ്ടാം സ്ഥാനത്തിന് ഒരു ലക്ഷം രൂപയും മൂന്നാം സ്ഥാനത്തിന് അര ലക്ഷം രൂപയും ജൂറി പുരസ്‌കാര ജേതാക്കള്‍ക്ക് കാല്‍ ലക്ഷം രൂപയുമാണ് സമ്മാനം.

എഞ്ചിനീയറിങ് കോളെജുകള്‍ക്കായി നടത്തിയ ഈ വര്‍ഷത്തെ ബിഗ് ഐഡിയ ടെക്ക് ഡിസൈന്‍ മത്സരത്തില്‍ കോതമംഗലം മാര്‍ അത്താനിയസ് കോളെജ് ഓഫ് എന്‍ജിനീയറിങ് ഒന്നാം സ്ഥാനം നേടി. എംഎസ് രാമയ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ബാംഗ്ലൂര്‍, സെയ്ന്റ്ഗിറ്റ്‌സ് കോളെജ് ഓഫ് എന്‍ജിനീയറിങ് കോട്ടയം എന്നീ കോളെജുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. ജേതാക്കള്‍ക്ക് യഥാക്രമം ഒരു ലക്ഷം, അര ലക്ഷം, കാല്‍ ലക്ഷം രൂപ എന്നിങ്ങനെ സമ്മാനത്തുകയും വിതരണം ചെയ്തു.

വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ വെര്‍ച്വലായാണ് ഇത്തവണ മത്സരം നടന്നത്. ബിഗ് ഐഡിയ ബിസിനസ് പ്ലാന്‍, ബിഗ് ഐഡിയ ടെക്ക് ഡിസൈന്‍ എന്നീ മത്സരങ്ങളും ഇത്തവണ ഒരുമിച്ചാണ് നടന്നത്. വിദഗ്ധരടങ്ങുന്ന അഞ്ചംഗ ജൂറിയാണ് വിജയകളെ തെരഞ്ഞെടുത്തത്. മൗലികവും നവീനവുമായ ആശയങ്ങള്‍,  അതിന്റെ പ്രായോഗികത, ലാളിത്യം, വി-ഗാര്‍ഡിന്റെ ബിസിനസില്‍ ഇതുണ്ടാക്കുന്ന സ്വാധീനം എന്നീ മാനദണ്ഡങ്ങളാണ് ജേതാക്കളെ നിര്‍ണയിച്ച മാനദണ്ഡങ്ങള്‍.

പുരസ്‌കാര വിതരണ ചടങ്ങിന് വി-ഗാര്‍ഡ് ഇന്‍സ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ എമിരറ്റസ് കൊച്ചൗസേപ് ചിറ്റിലപ്പിള്ളി, മാനേജിങ് ഡയറക്ടര്‍ മിഥുന്‍ ചിറ്റിലപ്പിള്ളി എന്നിവര്‍ നേതൃത്വം നല്‍കി. 

Keralafinance
News
Share Article:
V-Guard Announces Big Idea Contest Winners’

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES