എസ്ബിഐ രാജ്യമൊട്ടാകെ  രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ചു

എസ്ബിഐ രാജ്യമൊട്ടാകെ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ചു

 രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) രാജ്യവ്യാപകമായി രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ചു. എസ്ബിഐയുടെ സ്‌ട്രെസ്ഡ് അസറ്റ്‌സ് റെസല്യൂഷന്‍ ഗ്രൂപ്പിന്റെ (എസ്എആര്‍ജി) നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം എസ്ബിഐ ചെയര്‍മാന്‍ ദിനേശ് കുമാര്‍ ഖര വിര്‍ച്വല്‍ ചടങ്ങിലൂടെ നിര്‍വഹിച്ചു. അശ്വനി ഭാട്ടിയ, എംഡി (ജിബി ആന്‍ഡ് എസ്, സിസിജി, ഐടി & റിസ്‌ക്), എസ്.സലീ, ഡിഎംഡി (എസ്എആര്‍ജി), ശബ്‌നം നാരായണ്‍, സിജിഎം (എസ്എആര്‍ജി), കൃഷ്ണന്‍ സിങ് ബര്‍ഗുസാര്‍, സിജിഎം (നോണ്‍-ഇന്‍ഫ്ര) എന്നിവരും രക്തദാന ക്യാമ്പുകളുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റിയുമായി സഹകരിച്ച് രാജ്യമൊട്ടാകെ 40 കേന്ദ്രങ്ങളിലായി സംഘടിപ്പിച്ച ക്യാമ്പുകള്‍ വഴി 2360 യൂണിറ്റ് രക്തമാണ് ശേഖരിച്ചത്. ബാങ്ക് ജീവനക്കാരും അവരുടെ കുടുംബങ്ങളും മറ്റനേകം പേരും സ്വയം സന്നദ്ധരായി ക്യാമ്പില്‍ പങ്കെടുത്ത് രക്തദാനം നടത്തി. അതത് കേന്ദ്രങ്ങളില്‍ എല്ലാ സര്‍ക്കിള്‍ മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളും എസ്എആര്‍ജിക്ക് പൂര്‍ണ സഹകരണം നല്‍കി. രക്തദാന ക്യാമ്പുകളില്‍, കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്നും ബാങ്ക് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തി. 

ജീവന്‍ രക്ഷാ ദൗത്യത്തിന്റെ ഭാഗമാകാനും ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റിയുമായി സഹകരിക്കാനും കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് എസ്ബിഐ ചെയര്‍മാന്‍ ദിനേശ് ഖര പറഞ്ഞു. രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത് ഒരു പ്രധാന കാര്യമാണ്, ഇത്തരം ക്യാമ്പുകള്‍ സ്ഥിരമായി നടത്തണമെന്നാണ് ഞങ്ങള്‍ കരുതുന്നത്. ദുഷ്‌ക്കരമായ ഈ മഹാമാരി സമയത്തും, രക്തം ദാനം ചെയ്യാന്‍ മുന്നോട്ടുവന്ന രാജ്യത്തുടനീളമുള്ള എല്ലാവരോടും ഞങ്ങള്‍ നന്ദി പറയുന്നതായും ദിനേശ് ഖര കൂട്ടിച്ചേര്‍ത്തു.

Share Article:
SBI conducts blood donation camps across the country

RECOMMENDED FOR YOU:

no relative items