ഐടി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട തീയ്യതി നീട്ടി

ഐടി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട തീയ്യതി നീട്ടി

2019-20 സാമ്പത്തിക വര്‍ഷത്തിലെ ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിക്കേണ്ട തീയതി നീട്ടി. പുതുക്കിയ ഉത്തരവനുസരിച്ച് 2020 നവംബര്‍ 30നകം റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ മതി. കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ ബുദ്ധിമുട്ട് പരിഗണിച്ചാണ് തീയ്യതി നീട്ടിയത്.

കേന്ദ്രപ്രത്യക്ഷ നികുതി ബോര്‍ഡ് 2018-2019 സാമ്പത്തിക വര്‍ഷത്തിലെ പുതുക്കിയതും അല്ലാത്തതുമായ ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിക്കേണ്ട തീയ്യതി 2020 ജൂലൈ 31വരെ ആക്കിയിട്ടുണ്ട്. 

ആധാറും പാനും ബന്ധിപ്പിക്കുന്നതിനുള്ള അവസാനതീയ്യതിയും 2021 മാര്‍ച്ച് 31വരെ നീട്ടി നേരത്തെ ഉത്തരവിറക്കിയിരുന്നു.

2019-20 വര്‍ഷത്തെ ടിഡിഎസ് / ടിസിഎസ് സ്റ്റേറ്റ്‌മെന്റുകള്‍ ഫയല്‍ ചെയ്യുന്നതിന്റെ അവസാന തീയ്യതി 2020 ജൂലൈ 31 വരെയാക്കിയിട്ടുണ്ട്. 2019-20 സാമ്പത്തികവര്‍ഷത്തെ ടിഡിഎസ്/ടിസിഎസ് സര്‍ട്ടിഫിക്കറ്റുകള്‍ ഇഷ്യൂ ചെയ്യുന്നതിനുള്ള അവസാനതീയ്യതി ഓഗസ്റ്റ് 15 വരെ നീട്ടിയിട്ടുണ്ട്.


 

Keralafinance
News
Share Article:
ITR filing date extended to november 30

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES