ട്രെയിന്‍ ടിക്കറ്റ് വില്‍പ്പനയില്‍ സഹകരിക്കാന്‍ ഐസിഐസിഐ ബാങ്കും ഐആര്‍സിടിസിയും തീരുമാനിച്ചു. മൊബൈല്‍ അപ്ലിക്കേഷനിലും പ്രീപെയ്ഡ് ഡിജിറ്റല്‍ വാലറ്റിലും ഇതിനുള്ള സൗകര്യം എത്രയും പെട്ടെന്ന് ഒരുക്കുമെന്ന് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്ക് വ്യക്തമാക്കി.
എന്നാല്‍ ഐആര്‍സിടിസി രജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്കു മാത്രമേ ഈ സൗകര്യം ലഭ്യമാകൂ. ഐആര്‍സിടിസി ലോഗിന്‍ ഡീറ്റെയില്‍സ് വെച്ചു തന്നെ ഐസിഐസിഐ ബാങ്ക് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം.
ടിക്കറ്റ് വാങ്ങാന്‍ ഐസിഐസിഐ ബാങ്ക് എക്കൗണ്ട് തന്നെ വേണമെന്ന് നിര്‍ബന്ധമില്ല. മറ്റു ബാങ്കുകളില്‍ നിന്നും ഓണ്‍ലൈനായി തന്നെ പണം അടയ്ക്കാനുള്ള സൗകര്യം ഇതിന്റെ ഭാഗമായി ഒരുക്കും. ഐആര്‍സിടിസി സൈറ്റില്‍ ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ഐസിഐസിഐ ഒരുക്കുന്ന പ്ലാറ്റ് ഫോമിലും കാണും.
ട്രെയിന്‍ സെര്‍ച്ച് ചെയ്യാനും ടിക്കറ്റ് ബുക്ക് ചെയ്യാനും ക്യാന്‍സല്‍ ചെയ്യാനും പിഎന്‍ആര്‍ സ്റ്റാറ്റസ് നോക്കുവാനും സാധിക്കും. തീര്‍ച്ചയായും സ്വന്തം ബാങ്ക് കസ്റ്റമേഴ്‌സിന് അതിവേഗ ബുക്കിങ് സാധ്യമാക്കാനുള്ള സംവിധാനവും ഐസിഐസിഐ ഇതിന്റെ ഭാഗമായി ഒരുക്കാനിടയുണ്ട്.