ഫെഡറല്‍ ബാങ്ക് ക്രെഡ് അവന്യുവുമായി പങ്കാളിത്തത്തില്‍

ഫെഡറല്‍ ബാങ്ക് ക്രെഡ് അവന്യുവുമായി പങ്കാളിത്തത്തില്‍

കൊച്ചി: ഡെറ്റ് സൊല്യൂഷന്‍ പ്ലാറ്റ്‌ഫോമായ  ക്രെഡ്അവന്യുവുമായി കൈകോര്‍ത്ത് ഫെഡറല്‍ ബാങ്ക്. ബാങ്കിന്റെ  സെക്യൂരിറ്റൈസേഷന്‍ ബുക്ക് കൈകാര്യം ചെയ്യുന്നതിനായി ക്രെഡ്അവന്യുവിന്റെ  ഇന്‍സ്റ്റിറ്റിയൂഷണല്‍ ഡെബ്റ്റ് പ്ലാറ്റ്‌ഫോമായ ക്രെഡ് പൂൾ നടപ്പിലാക്കുന്നതിലൂടെയാണ് സഹകരണം.

ക്രെഡ്അവന്യുവിന്റെ ടെക്‌നോളജി പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതിലൂടെ എബിഎസ് & എംബിഎസ് പൂള്‍ ആസ്തികള്‍ കൂടുതല്‍ കാര്യക്ഷമമായി നിരീക്ഷിക്കാന്‍ ഫെഡറല്‍ ബാങ്കിന് സാധിക്കും.
സഹകരണത്തിന്റെ ഭാഗമായി ഇടപാടുകള്‍ക്ക് ശേഷമുള്ള ഫുള്‍ഫില്‍മെന്റ് സേവനങ്ങളും ഡയറക്ട് അസൈന്‍മെന്റ് പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റും ക്രെഡ്അവന്യു ലഭ്യമാക്കും. ക്രെഡ്അവന്യുവിന്റെ പൂള്‍ഡ് ട്രാന്‍സാക്ഷൻ ഫുള്‍ഫില്‍മെന്റ് പ്ലാറ്റ്‌ഫോം മുന്‍നിര ബാങ്കുകളെ പിന്തുണയ്ക്കുന്നുണ്ട്. ഇതില്‍ പങ്കാളികളായ ഏറ്റവും പുതിയ ബാങ്കാണ് ഫെഡറല്‍ ബാങ്ക്. സെക്യൂരിറ്റൈസേഷനും നേരിട്ടുള്ള അസൈന്‍മെന്റുമായി ബന്ധപ്പെട്ട നിലവിലുള്ളതും പുതിയതുമായ റെഗുലേറ്ററി മാര്‍ഗനിര്‍ദേശങ്ങളും ചട്ടങ്ങളും പാലിക്കാന്‍ ബാങ്കുകളെയും എന്‍.ബി.എഫ്.സികളെയും ഈ പ്ലാറ്റ്‌ഫോം സഹായിക്കുന്നു.
ക്രെഡ് അവന്യൂവിന്റെ പങ്കാളിത്തത്തോടെ, റീട്ടെയില്‍ പോര്‍ട്ട്‌ഫോളിയോയുടെ ഡയറക്ട് അസൈന്‍മെന്റുകള്‍ക്കായി എന്‍ഡ്-ടു-എന്‍ഡ് പ്രക്രിയകള്‍ ഫലപ്രദമായി ഫെഡറല്‍ ബാങ്ക്  ഓട്ടോമേറ്റ് ചെയ്യുന്നതുമാണ്.

ഈ ഓട്ടോമേഷന്‍ പോര്‍ട്ട്ഫോളിയോയുടെ നിയന്ത്രണങ്ങള്‍ വര്‍ധിപ്പിക്കുന്നതുകൂടാതെ ഓര്‍ഗാനിക് സെലക്ടീവ് പോര്‍ട്ട്ഫോളിയോ ഏറ്റെടുക്കലുകള്‍ക്കായുള്ള  പദ്ധതികള്‍ കൂടുതല്‍ വിപുലീകരിക്കാന്‍ ബാങ്കിനെ പ്രാപ്തമാക്കുകയും ചെയ്യും. ക്രെഡ്അവന്യുവില്‍ ശക്തരായ പങ്കാളിയെ കണ്ടെത്തിയതായും വരും വര്‍ഷങ്ങളില്‍ അവരുമായുള്ള പങ്കാളിത്തം വിപുലീകരിക്കാന്‍ ഫെഡറല്‍ ബാങ്ക് ആഗ്രഹിക്കുന്നതായും ഫെഡറല്‍ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടറും റീട്ടെയ്ല്‍ ബിസിനസ് ഹെഡുമായ ശാലിനി വാര്യര്‍ പറഞ്ഞു.


എന്‍.ബി.എഫ്.സികള്‍ക്ക് സമഗ്രമായ ഡെബ്റ്റ് ഇക്കോസിസ്റ്റമാണ് തങ്ങള്‍ നല്‍കുന്നതെന്ന് ക്രെഡ്അവന്യു സി.ഇ.ഒ. ഗൗരവ് കുമാര്‍ പറഞ്ഞു.

Keralafinance
News
Share Article:
Federal Bank partners with CredAvenue’s Securitization Platform

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES