കേരള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്‍റിന് 65 നെക്സൺ ഇലക്ട്രിക് വാഹനങ്ങൾ നൽകി ടാറ്റ മോട്ടോഴ്സ്

കേരള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്‍റിന് 65 നെക്സൺ ഇലക്ട്രിക് വാഹനങ്ങൾ നൽകി ടാറ്റ മോട്ടോഴ്സ്

സേഫ്കേരളം പരിപാടിയുടെ ഭാഗമായി ടാറ്റ മോട്ടോഴ്സിന്‍റെ നെക്സൺ ഇവിയെ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്‍റ്  തിരഞ്ഞെടുത്തു. 65 നെക്സൺ വൈദ്യുതവാഹനങ്ങളാണ് മോട്ടോർവാഹനവകുപ്പ് തിരഞ്ഞെടുത്തിരിക്കുന്നത്. ഏജന്‍സി ഫോര്‍ ന്യൂ ആന്‍ഡ് റിന്യൂവബിള്‍ എനര്‍ജി റിസര്‍ച്ച് ആന്‍ഡ് ടെക്‌നോളജി (അനെര്‍ട്ട്) വഴി എനര്‍ജി എഫിഷ്യന്‍സി സര്‍വീസസ് ലിമിറ്റഡില്‍ (ഇഇഎസ്എല്‍) നിന്ന് എട്ടു വര്‍ഷത്തേക്ക് 65 നെക്‌സണ്‍ വൈദ്യുത വാഹനങ്ങളാണ് കേരള മോട്ടോര്‍ വാഹന വകുപ്പ് വാടകയ്‌ക്കെടുക്കുന്നത്. ആദ്യഘട്ടത്തില്‍ തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ 45 നെക്‌സണ്‍ വൈദ്യുത വാഹനങ്ങള്‍ കേരള എംവിഡിക്ക് കൈമാറി.

 ട്രാഫിക് കുറ്റകൃത്യങ്ങൾ കുറയ്ക്കുക, ഡ്രൈവർമാര്‍ക്ക് ശരിയായ പരിശീലനം നൽകുക, കാൽനടയാത്രക്കാർക്കിടയിൽ അവബോധം വളർത്തുക, വാഹന ഗതാഗതം ഫലപ്രദമായി കൈകാര്യം ചെയ്യുക തുടങ്ങി റോഡ് സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കിയുള്ള പരിപാടിയാണ് 'സേഫ് കേരള'.വാഹനഗതാഗതം കാര്യക്ഷമമാക്കുമെന്ന് ഉറപ്പാക്കുകയാണ് ഇതുവഴി.

 പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിന് നിരവധി നടപടികള്‍ നടപ്പാക്കുന്നതില്‍ കേരള സര്‍ക്കാര്‍ മുന്നിലാണെന്ന് ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍ ബിസിനസ് യൂണിറ്റ് പ്രസിഡന്റ് ശൈലേഷ് ചന്ദ്ര പറഞ്ഞു. കേരള സര്‍ക്കാരിനു വേണ്ടി ഈ സംരംഭത്തിന് തുടക്കമിട്ട അനെര്‍ട്ടിന് നന്ദി പറയുന്നു. അവരുമായും എംവിഡിയുമായുമുള്ള ഫലപ്രദമായ പങ്കാളിത്തത്തെ വളരെ പ്രതീക്ഷയോടെയാണ് കാണുന്നത്. 


ഇന്ത്യയിലെ പ്രമുഖ വാഹന ബ്രാന്‍ഡായ ടാറ്റ മോട്ടോഴ്‌സ് രാജ്യത്ത് വൈദ്യുത മൊബിലിറ്റിയെക്കുറിച്ച് അവബോധവും മുന്‍ഗണനയും സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നു. ഏറ്റവും മികച്ച ഹരിത ഗതാഗത പരിഹാരങ്ങള്‍ അവതരിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി വിവിധ വൈദ്യുത, ഹൈബ്രിഡ് വാഹന സേവനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. ഒറ്റ ചാര്‍ജിംഗില്‍ 312 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഉത്കണ്ഠരഹിതമായ യാത്ര ലഭ്യമാക്കുന്ന നെക്‌സണ്‍ ഇവി ഏറെ പ്രതീക്ഷ നല്‍കുന്ന എസ് യു വിയാണ്. വായു മലിനീകരണവും ഇല്ല. കരുത്തുറ്റതും ഉയര്‍ന്ന കാര്യക്ഷമതയുമുള്ള 129 പിഎസ് പെര്‍മനന്റ്-മാഗ്നെറ്റ് എസി മോട്ടോറിന് കരുത്തു പകരുന്നത് 30.2 kWh ലിഥിയം അയണ്‍ ബാറ്ററിയാണ്.

ഐപി 67 മാനദണ്ഡങ്ങള്‍ പാലിക്കുന്ന വിപണിയിലെ ഏറ്റവും മികച്ച ഡസ്റ്റ് ആന്‍ഡ് വാട്ടര്‍പ്രൂഫ് ബാറ്ററി പായ്ക്ക് സഹിതമാണ് ഇവി എത്തുന്നത്. കൂടാതെ, വിദൂര കമാന്‍ഡുകള്‍, വെഹിക്കിള്‍ ട്രാക്കിംഗ്, ഡ്രൈവിംഗ് ബിഹേവിയര്‍ അനലിറ്റിക്‌സ്, നാവിഗേഷന്‍, വിദൂര ഡയഗ്‌നോസ്റ്റിക്‌സ് തുടങ്ങിയ 35 മൊബൈല്‍ അപ്ലിക്കേഷനുകള്‍ അടിസ്ഥാനമാക്കിയുള്ള കണക്റ്റഡ് ഫീച്ചറുകളും വാഹനത്തിലുണ്ട്. 1500 ലധികം നെക്‌സണ്‍ വൈദ്യുത വാഹനങ്ങള്‍ ഇന്ത്യന്‍ റോഡുകളില്‍ സഞ്ചരിക്കുന്ന സാഹചര്യത്തില്‍ ഈ വൈദ്യുത എസ്‌യുവിയെ വിപണിയും ഉപഭോക്താക്കളും ഒരുപോലെ വിലമതിക്കുന്നു.

 

Share Article:
Tata Motors delivers 65 Nexon EVs to Kerala’s Motor Vehicle Department as part of its ambitious ‘Safe Kerala’ programme.

RECOMMENDED FOR YOU:

no relative items