മെഴ്സിഡസ് ബെൻസ് ഇന്ത്യയില്‍ എഎംജി ഉത്പാദനം തുടങ്ങി, എഎംജി ജിഎല്‍സി 43 4മാറ്റിക് ഇന്ത്യൻ വിപണിയിലെത്തി

മെഴ്സിഡസ് ബെൻസ് ഇന്ത്യയില്‍ എഎംജി ഉത്പാദനം തുടങ്ങി, എഎംജി ജിഎല്‍സി 43 4മാറ്റിക് ഇന്ത്യൻ വിപണിയിലെത്തി

മെഴ്സിഡെസ് ബെൻസ് ഇന്ത്യയിൽ നിർമ്മിച്ച ആദ്യ എഎംജി ശ്രേണി വാഹനം എഎംജി ജിഎൽസി 43 4 മാറ്റിക് കൂപെ പുറത്തിറക്കി. ഇന്ത്യയിൽ നിർമ്മിച്ച ആദ്യ എഎംജി  മാർട്ടിൻ ഷെവെക് - മാനേജിംഗ് ഡയറക്ടർ, സിഇഓ, എക്സിക്യൂട്ടിവ് ഡയറക്ടർ പിയൂഷ് പെരേര എന്നിവർ ചേര്‍ന്ന് പുറത്തിറക്കി.

പൂനെയിൽ നിർമ്മാണശാലയില്‍ 11മോഡലുകളാണ് ഇപ്പോൾ നിർമ്മിക്കുന്നത്. പ്രതിവർഷം 20000 ആഡംബരകാറുകൾ നിർമ്മിക്കാനുള്ള ശേഷി നിർമ്മാണശാലയ്ക്കുണ്ട്.

മെഴ്‌സിഡീസ് ബെന്‍സ് ജിഎല്‍സിയുടെ വൈവിധ്യമാര്‍ന്ന മികവുകളും സ്‌പോര്‍ട്ട്‌സ് കാറിന്റെ സവിശേഷതകളുമാണ് എഎംജി ജിഎല്‍സി 43 4മാറ്റികിനുള്ളത്. 76.70 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. പുതുതലമുറ കാറുകള്‍, സെഡാന്‍, എസ്‌യുവി തുടങ്ങിയവയ്ക്കു ശേഷം ഇപ്പോള്‍ എഎംജിയും ഒരിടത്തു തന്നെ നിര്‍മിക്കാവുന്ന സൗകര്യമാണ് ഇതോടെ മെഴ്‌സിഡീസ് ബെന്‍സ് ഇന്ത്യയ്ക്കു സ്വന്തമായിരിക്കുന്നത്.

Keralafinance
Auto
Share Article:
Mercedes-Benz starts local production of AMG in India; rolls-out the AMG GLC 43 4MATIC Coupé for the Indian market

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES