എല്ലാം പൂജ്യം ശതമാനം പലിശയ്ക്ക്, അറിയുമോ ഇതൊരു തട്ടിപ്പാണ്!!

NewsDesk
എല്ലാം പൂജ്യം ശതമാനം പലിശയ്ക്ക്, അറിയുമോ ഇതൊരു തട്ടിപ്പാണ്!!

സാധാരണയായി ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്കാണ് പൂജ്യം ശതമാനം പലിശ നിരക്കില്‍ സാധനങ്ങള്‍ തവണ വ്യവസ്ഥയില്‍ നല്‍കാറുള്ളത്. ഇപ്പോള്‍ ഡെബിറ്റ് കാര്‍ഡുടമകളെയും ഈ പരിധിയിലേക്ക് കൊണ്ടു വന്നിരിക്കുകയാണ് ചില കമ്പനികള്‍.. എന്നാല്‍ ഇത്തരം സ്‌കീമുകള്‍ എത്രയും വേഗം പിന്‍വലിക്കുകയോ ശരിയ്ക്കും 'പലിശരഹിതമാക്കുകയോ' വേണമെന്ന് റിസര്‍വ് ബാങ്ക് ഉത്തരവിട്ടിട്ടുണ്ടെന്ന് എത്ര പേര്‍ക്ക് അറിയാം. ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പൂജ്യം ശതമാനം പലിശ നിരക്കില്‍ സാധനങ്ങള്‍ നല്‍കുന്നുണ്ടെങ്കില്‍ അഡീഷണല്‍ ചാര്‍ജ് ഒന്നും സ്വീകരിക്കരുതെന്ന് വാണിജ്യ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കൈവശമുള്ള പണത്തിനേക്കാള്‍ അധികം വിലയുള്ള സാധനം വാങ്ങേണ്ടി വരുമ്പോഴാണ് പലരും തവണ വ്യവസ്ഥയിലുള്ള സാധനങ്ങള്‍ക്കു പിറകെ പോകുന്നത്. എന്നാല്‍ എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ എങ്ങനെയാണ് ഈ സ്‌കീമുകള്‍ വര്‍ക്കു ചെയ്യുന്നതെന്ന്. ഒളിഞ്ഞിരിക്കുന്ന പല ചാര്‍ജുകളും നിങ്ങളെ തേടിയെത്തും. എങ്ങനെയാണെന്ന് നോക്കാം?

നിങ്ങളുടെ ഏറ്റവും വലിയ നഷ്ടം എന്താണെന്നോ നേരിട്ട് പണം കൊടുത്തു വാങ്ങുമ്പോള്‍ ലഭിക്കുന്ന ഡിസ്‌കൗണ്ട് തുക കിട്ടാതെയാകുന്നു. എഴുതി വെച്ച അതേ വില കൊടുത്ത് സാധനം വാങ്ങേണ്ടി വരുന്നു. പ്രോസസിങ് ഫീ, ട്രാന്‍സാക്ഷന്‍ ഫീ, അഡ്വാന്‍സ് ഇഎംഐ എന്നിവയിലൂടെയും നിങ്ങള്‍ കബളിപ്പിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്.

ഉദാഹരണത്തിന് നിങ്ങള്‍ ഒരു എല്‍സിഡി കളര്‍ ടെലിവിഷന്‍ വാങ്ങാന്‍ തീരുമാനിച്ചുവെന്നിരിക്കട്ടെ. ഇതിന്റെ വില 48000 രൂപയാണ്. പൂജ്യം ശതമാനം പലിശ നിരക്കില്‍ ഇതു വാങ്ങുന്നത് 8000 രൂപയുടെ 6 അടവുകളായിട്ടാവണ്ടെ..എന്നാല്‍ സംഗതി അങ്ങനെയാകില്ല.

ഏറ്റവും ചുരുങ്ങിയത് പ്രോസസിങ് ചാര്‍ജായി 1000 രൂപ അവര്‍ നിങ്ങളില്‍ നിന്ന് ഈടാക്കും. കൂടാതെ നിങ്ങള്‍ക്ക് ന്യായമായും ലഭിക്കേണ്ട രണ്ടായിരം രൂപയോളം ക്യാഷ് ഡിസ്‌കൗണ്ട് ഇല്ലാതാകുന്നു. ചുരുക്കത്തില്‍ ആറു മാസത്തെ കാലയളവില്‍ പൂജ്യം പലിശനിരക്കില്‍ നിങ്ങള്‍ വാങ്ങുന്ന സാധനത്തിന് 3000 രൂപ അധികം കൊടുക്കുന്നുണ്ട്. അതേ 12.5 ശതമാനത്തോളം അധികം പണം കൊടുത്തിട്ടാണ് നിങ്ങള്‍ ഇത് സ്വന്തമാക്കുന്നതെന്ന് ചുരുക്കം.

ശരിയ്ക്കും പൂജ്യം ശതമാനം ആണോ എന്നറിയാന്‍ ചില ചോദ്യങ്ങള്‍ നിങ്ങള്‍ക്ക് കച്ചവടക്കാരോട് ചോദിക്കാം? ക്യാഷ് പെയ്‌മെന്റ് നടത്തിയാല്‍ എനിക്ക് പരമാവധി എത്ര കുറച്ചു തരും. ഏതെങ്കിലും രീതിയിലുള്ള ട്രാന്‍സാക്ഷന്‍ ചാര്‍ജോ പ്രോസസിങ് ചാര്‍ജോ ഉണ്ടോയെന്ന് ചോദിക്കുക. അഡ്വാന്‍സ് ഇഎംഎ എത്രയെണ്ണമാണെന്ന് ചോദിക്കുക. ഒരു ഇഎംഐ ആണെങ്കില്‍ കുഴപ്പമില്ല. യാതൊരു വിധ അഡീഷണല്‍ ചാര്‍ജുകളും ഈടാക്കുന്നില്ലെങ്കില്‍ നിങ്ങള്‍ ഭാഗ്യവാനാണ്.

English summary
Zero Per cent finance schemes were not zero per cent. How this schemes work?

More News from this section

Enter your email address: